Join Whatsapp Group. Join now!
Aster MIMS 10/10/2023

'ഇത് താന്‍ ഡാ പോലീസ്'; കാറിന്റെ ടയര്‍ പൊട്ടി വഴിയില്‍ കുടുങ്ങിയ യാത്രക്കാരന് വിശ്രമം നല്‍കി ഹൈവേ പോലീസ് ചെയ്തത്

കാക്കിക്കുള്ളിലും മനുഷ്യസ്‌നേഹികള്‍ ഉണ്ടെന്ന് കാട്ടിതരികയാണ് കുമ്പളയിലെ പോലീസ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാഞ്ഞങ്ങാട് അതിഞ്ഞാല്‍ സ്വദേശി പി.സി. സാക്കിര്‍ മംഗളൂരു എയര്‍പോര്‍ട്ടില്‍ Kasaragod, Kerala, news, Kumbala, Car, Tyre, Police, Top-Headlines, Tyre damaged; Police help passenger
കുമ്പള: (www.kasargodvartha.com 17.08.2018) കാക്കിക്കുള്ളിലും മനുഷ്യസ്‌നേഹികള്‍ ഉണ്ടെന്ന് കാട്ടിതരികയാണ് കുമ്പളയിലെ പോലീസ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാഞ്ഞങ്ങാട് അതിഞ്ഞാല്‍ സ്വദേശി പി.സി. സാക്കിര്‍ മംഗളൂരു എയര്‍പോര്‍ട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ ഇന്നോവ കാറിന്റെ ടയര്‍ ഉപ്പള കഴിഞ്ഞപ്പോള്‍ പഞ്ചറായി. കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടപ്പോള്‍ അതുവഴി വന്ന ഹൈവേ പോലീസ് ഇത് കാണുകയും രാത്രിയില്‍ കാറോടിച്ച് ക്ഷീണിതനായി കണ്ട സാക്കിറിനോട് വിശ്രമിക്കാന്‍ ആവശ്യപ്പെട്ട ശേഷം ഉടനെ പോലീസ് സാക്കിറിന്റെ വണ്ടിയുടെ ടയര്‍ യാതൊരു മടിയും കൂടാതെ സ്റ്റെപ്പ് ടയര്‍ എടുത്ത് മാറ്റിയിട്ടു കൊടുത്തു.

തന്നെ അത്ഭുതപ്പെടുത്തിയ പ്രവര്‍ത്തിയാണ് പോലീസ് ഉദ്യോഗസ്ഥരില്‍നിന്നും ഉണ്ടായതെന്ന് സാക്കിര്‍ പറഞ്ഞു. ഇതുപോലുള്ള പോലീസുകാരാണ് നാടിനും സമൂഹത്തിനും മാതൃകയെന്നതില്‍ അഭിമാനിക്കുന്നുവെന്നും പോലീസിന് ബിഗ് സല്യൂട്ട് നല്‍കുന്നതായും സാക്കീര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Car, Tyre, Police, Top-Headlines, Tyre damaged; Police help passenger
  < !- START disable copy paste -->