city-gold-ad-for-blogger
Aster MIMS 10/10/2023

'സിദ്ദീനെ കൊന്നവര്‍ക്ക് തൂക്കുകയര്‍ കൊടുക്കാന്‍ കഴിയുമോ? അല്ലാതെ ഞാന്‍ ഭക്ഷണം കഴിക്കില്ല' സിദ്ദീഖിന്റെ സഹോദരി ഷാഹിനയുടെ ചോദ്യത്തിന് മുന്നില്‍ പകച്ച് ബന്ധുക്കള്‍

ഉപ്പള: (www.kasargodvartha.com 10.08.2018) 'സിദ്ദീനെ കൊന്നവര്‍ക്ക് തൂക്കുകയര്‍ കൊടുക്കാന്‍ കഴിയുമോ? അല്ലാതെ ഞാന്‍ ഭക്ഷണം കഴിക്കില്ല' സിദ്ദീഖിന്റെ സഹോദരി ഷാഹിനയുടെ ചോദ്യത്തിന് മുന്നില്‍ പകച്ച് നില്‍ക്കേണ്ടി വരികാണ് ബന്ധുക്കള്‍ക്കും വീട്ടിലെത്തുന്നവര്‍ക്കും. സിദ്ദീഖിന്റെ കൊലപാതകം അറിഞ്ഞതു മുതല്‍ കരഞ്ഞുകലങ്ങിയ കണ്ണുമായി കഴിയുകയാണ് കുഞ്ഞുപെങ്ങള്‍. അവളുടെ ജീവന്റെ ഭാഗമായിരുന്നു ജ്യേഷ്ഠന്‍ സിദ്ദീഖ്. പതിനെട്ടുകാരിയായ ഷാഹിന ദിവസങ്ങളായിട്ടും ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ല.

ഇടയ്ക്ക് മനസ് മരവിച്ച് മുറിയിലെ കട്ടിലില്‍ ഉമ്മക്കരികില്‍ ഇരിക്കും. സിദ്ദീഖിന്റെ കാര്യങ്ങള്‍ പറഞ്ഞ് മുറിയില്‍ നടക്കും. സിദ്ദീഖ് ഉമ്മയോടും ഷാഹിനയോടും അനുജന്‍ ഷിയാദിനോടും കൂട്ടുകാരെപോലെയാണ് പെരുമാറിയിരുന്നത്. കളി ചിരിയിലൂടെയായിരുന്നു കാര്യങ്ങള്‍ എല്ലാം പറയുക. അവന്റെ വസ്ത്രം അലക്കാനും ഇസ്തിരിയിടാനുമായി ഷാഹിനയും ഉമ്മയും തമ്മില്‍ വഴക്കായിരുന്നു.

നേരത്തെ പ്ലസ്ടുവിന് ചേരുന്നതിനു മുബ് സിദ്ദീഖ് കുറ്റ്യാടിയില്‍ പഠിക്കാന്‍ ചേര്‍ന്നിരുന്നു. സിദ്ദിയെ കാണാതെയിരിക്കാനാകില്ലെന്ന് പറഞ്ഞ് ഷാഹിനയും ഉമ്മയും വേവലാതിപ്പെട്ടപ്പോള്‍ പഠനം നിര്‍ത്തി നാട്ടിലെത്തി. ബന്ധുക്കളുടെ പെണ്‍മക്കളുടെ വിവാഹ കാര്യങ്ങളില്‍ സഹായത്തിനായി മുന്നിലുണ്ടായിരുന്നു സിദ്ദീഖ്. സഹോദരന്റെ കടമയാണ് ഇതെന്നായിരുന്നു സിദ്ദീഖ് പറയാറുള്ളത്.

സിദ്ദീഖ് ഉപയോഗിച്ചു വന്നിരുന്ന ഷര്‍ട്ടും ടീഷര്‍ട്ടുമാണ് ഷാഹിന ഇപ്പോള്‍ എല്ലാ ദിവസവും വീട്ടനകത്ത് ധരിക്കുന്നത്. അവള്‍ക്ക് സഹോദരന്റെ മരണം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ തെളിവ് കൂടിയാണിതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കള്‍ക്ക് ഷാഹിനയെയും മാതാവിനെയും ആശ്വസിപ്പിക്കാന്‍ ഏറെ പാടുപെട്ടു. നേരത്തെ പിതാവ് മരിച്ചതിനാല്‍ സഹോദരങ്ങള്‍ തന്നെയാണ് ഷാഹിനയെ പൊന്നു പോലെ നോക്കിവന്നിരുന്നത്.
'സിദ്ദീനെ കൊന്നവര്‍ക്ക് തൂക്കുകയര്‍ കൊടുക്കാന്‍ കഴിയുമോ? അല്ലാതെ ഞാന്‍ ഭക്ഷണം കഴിക്കില്ല' സിദ്ദീഖിന്റെ സഹോദരി ഷാഹിനയുടെ ചോദ്യത്തിന് മുന്നില്‍ പകച്ച് ബന്ധുക്കള്‍

'സിദ്ദീനെ കൊന്നവര്‍ക്ക് തൂക്കുകയര്‍ കൊടുക്കാന്‍ കഴിയുമോ? അല്ലാതെ ഞാന്‍ ഭക്ഷണം കഴിക്കില്ല' സിദ്ദീഖിന്റെ സഹോദരി ഷാഹിനയുടെ ചോദ്യത്തിന് മുന്നില്‍ പകച്ച് ബന്ധുക്കള്‍


Keywords:  Kasaragod, Kerala, news, Uppala, Top-Headlines, Murder-case, Murder, Uppala, CPM, Shahina about Siddique
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL