Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓണചന്തകള്‍ 9 മുതല്‍; കാഞ്ഞങ്ങാട്ടും വെള്ളരിക്കുണ്ടിലും താലൂക്ക് ഫെയറുകള്‍

ഓണം- ബക്രീദ് വിപണിയില്‍ ഇടപെടുന്നതിന് മുന്നൊരുക്കങ്ങളുമായി സപ്ലൈക്കോ. കഴിഞ്ഞ തവണ സംസ്ഥാനത്ത് 1476 കേന്ദ്രങ്ങളിലായിരുന്നുവെങ്കില്‍ Onam, Market, Kerala, news, Onam-celebration, Prathibha-Rajan, Onam: Taluk fairs in Kanhangad and Vellarikkund
പ്രതിഭാരാജന്‍

(www.kasargodvartha.com 08.08.2018) ഓണം- ബക്രീദ് വിപണിയില്‍ ഇടപെടുന്നതിന് മുന്നൊരുക്കങ്ങളുമായി സപ്ലൈക്കോ. കഴിഞ്ഞ തവണ സംസ്ഥാനത്ത് 1476 കേന്ദ്രങ്ങളിലായിരുന്നുവെങ്കില്‍ ഇത്തവണ 1,662 ഓണച്ചന്തകള്‍. കാസര്‍കോട് ജില്ലയിലും മതിയായ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി സപ്ലൈക്കോ അസിസ്റ്റന്റ് മാനേജര്‍ ജോര്‍ജ്ജ് ജോസഫ് പറഞ്ഞു. നിത്യോപയോഗ സാധനങ്ങള്‍ എല്ലാ ഔട്ട്ലെറ്റുകളിലും സ്റ്റോക്കെത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് ആസ്ഥാനങ്ങളില്‍ ഫെയര്‍ സെന്ററുകള്‍, ഉദുമയിലും തൃക്കര്‍പ്പൂരിലും പ്രത്യേക ഓണച്ചന്തകള്‍, ഇവയ്ക്കു പുറമെ മുഴുവന്‍ മാവേലി, ലാഭം മാര്‍ക്കറ്റുകളും മിനി മാര്‍ക്കറ്റുകളായി രൂപാന്തരപ്പെടും.
 Onam, Market, Kerala, news, Onam-celebration, Prathibha-Rajan, Onam: Taluk fairs in Kanhangad and Vellarikkund

ഉച്ചക്കുള്ള ഇടവേളകളില്ല. രാത്രി എട്ടുമണിവരെ വില്‍പ്പന തുടരും.  ഒമ്പത് മുതല്‍ 24 വരെയാണ് പ്രത്യേക വില്‍പ്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. അവശ്യ സാധനങ്ങള്‍ക്കു പുറമെ പലവ്യഞ്ജനങ്ങളും പച്ചക്കറികളും ന്യായ വിലയ്ക്ക് ലഭിക്കും. ഹാന്‍ടെക്‌സ്, ഹാന്‍വീവ്, മത്സ്യഫെഡ്, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ, കയര്‍ഫെഡ്, വനശ്രീ, വ്യവസായവകുപ്പിന് കീഴിലുള്ള മറ്റു സ്ഥാപനങ്ങള്‍, വനിതാ വികസന കോര്‍പ്പറേഷന്‍, കുടുംബശ്രീ ഉള്‍പ്പെടെ എല്ലാ വകുപ്പുകളുടെയും പിന്തുണയോടെയാണ് സംസ്ഥാനത്ത് ഓണച്ചന്തകള്‍ ഒരുങ്ങുന്നത്.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനു പുറമേ കണ്‍സ്യൂമര്‍ ഫെഡ്, ഹോര്‍ട്ടികോര്‍പ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ വിപണന മേളയുടെ ഭാഗമാകുന്നുണ്ട്. നിലവില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ 14 ഇനം ഉത്പന്നങ്ങള്‍ക്കാണ് സബ്‌സിഡി നല്‍കുന്നത്. ഇതു കൂടാതെ ബക്രീദ് ആഘോഷത്തിനാവശ്യമായ ബിരിയാണി അരി ഉള്‍പപ്പെടെയുള്ള ഉത്പന്നങ്ങളും സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കും. സബ്‌സിഡി ഉത്പന്നങ്ങള്‍ക്കു പുറമേ നോണ്‍ സബ്‌സിഡി ഉത്പന്നങ്ങളും ശബരി ഉത്പന്നങ്ങളും ലഭിക്കും. എഎവൈ വിഭാഗങ്ങള്‍ക്ക് സൗജന്യമായി ഓണക്കിറ്റ് വിതരണം ചെയ്യുന്ന പദ്ധതിയും സപ്ലൈക്കോ നടപ്പിലാക്കുന്നുണ്ട്.

വില്‍പ്പനയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ജില്ലാ ഗ്രാമവ്യവസായ ഓഫീസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസിബഷീര്‍ ഉദ്ഘാടനം ചെയ്തതോടെ വില്‍പ്പനോല്‍സവത്തിനു തുടക്കമായി. ഖാദി ഷോറൂമുകളില്‍ വിവിധ തരം പുതിയ സില്‍ക്ക്, കോട്ടന്‍, ജൂട്ട്, കുപ്പടം സാരികളും ഷര്‍ട്ടിങ്ങുകളും എത്തിച്ചേര്‍ന്നിട്ടുണ്ട്. ഖാദി ഉല്പന്നങ്ങള്‍ക്ക് ഈ മാസം 24 വരെ 30 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും.  കൂടാതെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ബാങ്ക് ജീവനക്കാര്‍ക്കും 50,000 രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്. മേളയുടെ ഭാഗമായി കാഞ്ഞങ്ങാട് മാവുങ്കാലില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യയോട് ചേര്‍ന്ന് ഗ്രാമ വ്യവസായ ഉല്പന്ന വിപണനമേളയും നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Onam, Market, Kerala, news, Onam-celebration, Prathibha-Rajan, Onam: Taluk fairs in Kanhangad and Vellarikkund