Join Whatsapp Group. Join now!
Aster MIMS 10/10/2023

വധുവിന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ കാര്‍ നിര്‍ത്തി ബസില്‍ കയറി; ദുരിത ബാധിതര്‍ക്കു വേണ്ടിയുള്ള കാരുണ്യയാത്രയില്‍ പങ്കാളിയായി വരന്‍ മനാഫും സുഹൃത്തുക്കളും

വധുവിന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ കാര്‍ നിര്‍ത്തി വരനും സുഹൃത്തുക്കളും ബസില്‍ കയറുന്നതു കണ്ട് മറ്റു യാത്രക്കാര്‍ ആദ്യമൊന്നു അമ്പരന്നു. എന്നാല്‍ വരന്‍ സുഹൃത്തുക്കുളും Kasaragod, Kerala, news, Top-Headlines, Bus-owners, Trending, Groom Manaf's help for flood vicitms
കാസര്‍കോട്: (www.kasargodvartha.com 30.08.2018) വധുവിന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ കാര്‍ നിര്‍ത്തി വരനും സുഹൃത്തുക്കളും ബസില്‍ കയറുന്നതു കണ്ട് മറ്റു യാത്രക്കാര്‍ ആദ്യമൊന്നു അമ്പരന്നു. എന്നാല്‍ വരനും സുഹൃത്തുക്കളും വലിയ സംഖ്യ തന്നെ ടിക്കറ്റ് ചാര്‍ജിന് പകരം ബസിലെ ബക്കറ്റില്‍ ദുരിത ബാധിതര്‍ക്കു വേണ്ടി സമര്‍പിച്ചപ്പോള്‍ യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും അതിരറ്റ സന്തോഷം.

കളനാട് അരമങ്ങാനത്തെ ടി എ യൂസുഫ്- മറിയംബി ദമ്പതികളുടെ മകന്‍ മനാഫും സുഹൃത്തുക്കളുമാണ് വധുവിന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ കാര്‍ പകുതിക്ക് നിര്‍ത്തി കാരുണ്യ യാത്ര നടത്തുന്ന അക്ഷയ ബസില്‍ കയറിയത്. തുടര്‍ന്ന് ഇവര്‍ ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുകയും തങ്ങളാല്‍ കഴിയുന്ന സഹായം നിക്ഷേപിക്കുകയും ചെയ്തു. തങ്ങള്‍ ഏറ്റെടുത്ത പ്രവര്‍ത്തനത്തിന് മനാഫും സുഹൃത്തുക്കളും നല്‍കിയ സഹായം വിലപ്പെട്ടതാണെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു.

ജില്ലയിലെ 450 ബസുകളാണ് വ്യാഴാഴ്ച ദുരിതബാധിതര്‍ക്കായി കാരുണ്യ യാത്ര നടത്തിയത്. അരക്കോടി രൂപ സ്വരൂപിക്കാനാണ് കേരള സ്‌റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ജനങ്ങളുടെ വന്‍ പങ്കാളിത്തം കാരണം പ്രതീക്ഷിച്ചതിലും കൂടുതല്‍ തുക ലഭിക്കുമെന്നാണ് ബസ് ഉടമകളുടെ സംഘടന പ്രതീക്ഷിക്കുന്നത്.

പൊവ്വലിലെ അഷ്‌റഫ് തൈവളപ്പിന്റെ മകള്‍ ഹസീനയുമായുള്ള മനാഫിന്റെ വിവാഹമാണ് വ്യാഴാഴ്ച നടന്നത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Bus-owners, Trending, Groom Manaf's help for flood victims
  < !- START dis  able copy paste -->