city-gold-ad-for-blogger
Aster MIMS 10/10/2023

പ്രളയക്കെടുതി: പ്രസ് ക്ലബ്ബിന്റെ ദൗത്യത്തിന് വന്‍ ജനപിന്തുണ; മാധ്യമ പ്രവര്‍ത്തകന്‍ മകന്റെ വിവാഹാഘോഷം ഒഴിവാക്കി തുക ദുരിതബാധിതര്‍ക്ക് നല്‍കും

കാസര്‍കോട്: (www.kasargodvartha.com 17.08.2018) പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്ക് പൊതു സമൂഹത്തില്‍ നിന്ന് വിഭവ സമാഹരണം നടത്തി ദുരന്തഭൂമിയില്‍ എത്തിച്ചു കൊടുക്കാനുള്ള കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ ദൗത്യത്തിന് വന്‍ ജനപിന്തുണ. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ പണം സ്വരൂപിച്ച് വാങ്ങിയ പുതപ്പുകള്‍ പ്രസ് ക്ലബ്ബിനെ ഏല്‍പ്പിച്ചു. ഇതിനു പിന്നാലെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ അരമന ജ്വല്ലറി മാനേജ്‌മെന്റും സ്റ്റാഫും ചേര്‍ന്ന് സ്വരൂപിച്ച 18,000 രൂപ പ്രസ് ക്ലബ്ബിന് കൈമാറി.

പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി മകന്റെ കല്യാണത്തിന്റെ തലേദിവസത്തെ ആഘോഷങ്ങള്‍ ഒഴിവാക്കി 10,000 രൂപ 23 ന്  വിവാഹ ദിവസം പ്രസ് ക്ലബ്ബ് ഭാരവാഹികളെ ഏല്‍പ്പിക്കും. തളങ്കര ദഖീറത്ത് സ്‌കൂളിലെ അധ്യാപകര്‍ ശേഖരിച്ച 40,000 രൂപ ഉപയോഗിച്ച് വാങ്ങിയ സാധനങ്ങള്‍ വെള്ളിയാഴ്ച കൈമാറും.

കൂടുതല്‍ സ്‌കൂളുകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹായം ലഭ്യമാക്കാന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഏതെങ്കിലും സ്ഥാപനങ്ങള്‍ സഹായം ലഭ്യമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പ്രസ് ക്ലബ്ബുമായി ബന്ധപ്പെടണമെന്ന് പ്രസിഡണ്ടും സെക്രട്ടറിയും അഭ്യര്‍ത്ഥിച്ചു. 81298 50000 (പ്രസ് ക്ലബ് പ്രസിഡണ്ട്), 94474 59861 (പ്രസ് ക്ലബ് സെക്രട്ടറി).

പ്രളയക്കെടുതി: പ്രസ് ക്ലബ്ബിന്റെ ദൗത്യത്തിന് വന്‍ ജനപിന്തുണ; മാധ്യമ പ്രവര്‍ത്തകന്‍ മകന്റെ വിവാഹാഘോഷം ഒഴിവാക്കി തുക ദുരിതബാധിതര്‍ക്ക് നല്‍കും


Keywords:  Kasaragod, Kerala, news, Media worker, Top-Headlines, Trending, Rain, Flood: peoples Support for Press club's relief
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL