city-gold-ad-for-blogger
Aster MIMS 10/10/2023

ദേശീയപാതയിലെ അറ്റകുറ്റപ്പണി തുടങ്ങിയതിന് പിന്നാലെ കുഴികളടക്കാന്‍ എംപി ആലോചനാ യോഗം വിളിച്ചത് എന്തിന്? യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

കാസര്‍കോട്: (www.kasargodvartha.com 04.08.2018) ദേശീയപാതയിലെ അറ്റകുറ്റപ്പണി തുടങ്ങിയതിന് പിന്നാലെ കുഴികളടക്കാന്‍ എംപിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ആലോചനാ യോഗം വിളിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ശനിയഴ്ച ഉച്ചയ്ക്ക് ശേഷമാണ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എംപി യോഗം വിളിച്ചത്. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ ദേശീപാതയില്‍ കുഴികളടക്കല്‍ ജോലി ആരംഭിച്ചിരുന്നു. ഇതാണ് പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്.
ദേശീയപാതയിലെ അറ്റകുറ്റപ്പണി തുടങ്ങിയതിന് പിന്നാലെ കുഴികളടക്കാന്‍ എംപി ആലോചനാ യോഗം വിളിച്ചത് എന്തിന്? യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

മാസങ്ങളായി തകര്‍ന്ന് കിടക്കുന്ന കാസര്‍കോട് ജില്ലയിലെ ദേശീയ പാതയിലെ കുഴികള്‍ അടച്ച് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ ജൂലൈ 23ന് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് പൊതുമരാമത്ത് ദേശീയ പാത വിഭാഗം ഓഫീസ് ഉപരോധിച്ചിരുന്നു. ഏറ്റവും കൂടുതല്‍ തകര്‍ന്ന പെര്‍വാഡ് - അണങ്കൂര്‍ ദേശീയപാതയിലെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് 75 ലക്ഷം രൂപയും, തലപ്പാടി - ഉപ്പള ഭാഗങ്ങള്‍ക്ക് 20 ലക്ഷം രൂപയും അനുവദിച്ച് അന്നുതന്നെ ദേശീയപാത വിഭാഗം ചീഫ് എഞ്ചിനിയര്‍ ഉത്തരവ് ഇറക്കുകയും ചെയ്തതാണ്. അഷ്‌റഫ് പോസ്റ്റില്‍ പറയുന്നു.

കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്നിന്റെയും മുസ്ലിംലീഗ്, യൂത്ത് ലീഗ് നേതാക്കളുടെ കൃത്യമായി ഇടപെടലുകള്‍ കൊണ്ട് ദേശീയപാതയിലെ കുഴികളടക്കുന്ന നടപടികള്‍ ആരംഭിച്ചതിന് ശേഷം എംപി യോഗം വിളിച്ചത് ജനകീയ പ്രശ്‌നങ്ങളില്‍ താന്‍ പുലര്‍ത്തുന്ന അനങ്ങാപ്പാറ നയത്തിനെതിരെ ഉയര്‍ന്ന പൊതുജനരോഷത്തില്‍ നിന്നും തടിയൂരാനാണെന്ന് അഷ്‌റഫ് എടനീര്‍ ആരോപിക്കുന്നു. ദേശീയപാതയില്‍ അഡുക്കത്ത്ബയലില്‍ കുഴികളടക്കുന്ന ജോലികള്‍ പുരോഗമിക്കുന്നതിന്റെ ദൃശ്യവും പോസ്റ്റിനോടൊപ്പം ഉണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാം



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Youth League Leader, Road, News, Facebook Post, FB Post, Ashraf Edneer against P Karunakaran MP 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL