city-gold-ad-for-blogger
Aster MIMS 10/10/2023

കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്ലിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ പണിമുടക്ക് ഏഴിന്; 24 മണിക്കൂര്‍ ജനജീവിതം സ്തംഭിക്കും?

കാസര്‍കോട്: (www.kasargodvartha.com 04.08.2018) സാധാരണക്കാരന്റെ യാത്ര സൗകര്യങ്ങള്‍ ഇല്ലാതാക്കി റോഡുകള്‍ വന്‍കിട കുത്തകള്‍ക്ക് അടിയറ വെക്കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി ബില്ലിനെതിരെ ഏഴിന് നടക്കുന്ന 24 മണിക്കൂര്‍ മോട്ടോര്‍ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചേക്കും. പണിമുടക്കില്‍ മുഴുവനാളുകളും സഹകരിക്കണമെന്ന് സംയുക്ത മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. ജനങ്ങള്‍ക്കും  തൊഴിലാളികള്‍ക്കും വാഹന ഉടമകള്‍ക്കും ദോഷകരമാകുന്ന ബില്ലിനെതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധത്തിന്റെ ഭാഗമാണ് പണിമടുക്ക്.
കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന നിയമഭേദഗതി ബില്ലിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ പണിമുടക്ക് ഏഴിന്; 24 മണിക്കൂര്‍ ജനജീവിതം സ്തംഭിക്കും?

അപകടങ്ങള്‍ കുറക്കാനെന്ന പേരില്‍ രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന മോട്ടോര്‍ വാഹന ഭേദഗതി വന്‍കിട കുത്തകകളെ സഹായിക്കാന്‍ മാത്രമെ ഉപകരിക്കൂ. നിയമം പാസ്സായി കഴിഞ്ഞാല്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് കിട്ടികൊണ്ടിരിക്കുന്ന എല്ലാം യാത്ര സൗകര്യങ്ങളും ഇല്ലാതാവും. തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാവും. ഡ്രൈവിങ് സ്‌കൂളുകള്‍, ഒട്ടോമൊബൈല്‍ ഷോപ്പുകള്‍, സ്‌പേര്‍പാര്‍ട്‌സ് കടകള്‍ എന്നിവ അടച്ചുപുട്ടേണ്ടി വരും. ആര്‍ടിഒ ഓഫീസുകള്‍ ഇല്ലാതാവും. നയരൂപീകരണവും നിയമം നടപ്പാക്കലും കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന പബ്ലിക്ക് അതോറിറ്റിക്ക് കൈമാറും. പെര്‍മിറ്റും ലൈസന്‍സും നിര്‍ത്തലാക്കും. കെഎസ്ആര്‍ടിക്ക് പോലും രക്ഷയുണ്ടാവില്ല. ജില്ലകളില്‍ വാഹന ഗതാഗതം വന്‍കിടക്കാര്‍ക്ക് ലേലം വിളിച്ച് നല്‍കും.

1988 ലെ മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്താണ് റോഡ് സുരക്ഷാ നിയമം കൊണ്ടുവരുന്നത്.

ജില്ലയിലെ 450 ഓളം സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും 107 കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളാവും. 2700 ഒട്ടോറിക്ഷകള്‍ ജില്ലയില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതിലെ ബഹുഭൂരിപക്ഷം തൊഴിലാളികളും പണിമുടക്കിനുണ്ടാവും. എഴുന്നുറോളം ടാക്‌സികളിലെ തൊഴിലാളികളും സമരത്തില്‍ അണിചേരും. ഇതിന് അനുഭാവം പ്രകടിപ്പിച്ച് സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങില്ല. ആറിന് രാത്രി 12ന് തുടങ്ങി ഏഴിന് രാത്രി 12 വരെ പണിമുടക്ക് നീളും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച െവെകിട്ട് പ്രധാന പട്ടണങ്ങളില്‍ സമരസമിതി നേതൃത്വത്തില്‍ പ്രകടനമുണ്ടാവും.

വാര്‍ത്താസമ്മേളനത്തില്‍ മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ കെ ഗിരീഷ്, കണ്‍വീനര്‍ ഗിരികൃഷ്ണന്‍, പി വിജയകുമാര്‍, ഷെരീഫ് വടവഞ്ചി, കെ എം ശശി, പി എ മുഹമ്മദ്കുഞ്ഞി, സി എ മുഹമ്മദ്കുഞ്ഞി എന്നിവര്‍ പങ്കെടുത്തു.

റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കുക, വിവിധ തരം വാഹനങ്ങള്‍ കടന്നുപോകാന്‍ പ്രത്യേകം വരികള്‍ ഏര്‍പ്പെടുത്തുക, ഡൈവ്രര്‍മാരുടെ ജോലി സമ്പ്രദായം പരിഷ്‌ക്കരിക്കുക, 100 കിലോമീറ്റര്‍ ഇടവിട്ട് ലഘുഭക്ഷണ ശാലകളും പ്രാമഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തുക, വിവിധ തരം ട്രാന്‍സ്‌പോര്‍ട്ട് വകുപ്പുതല നിരക്കുകള്‍ വര്‍ധിപ്പിച്ച 2016ലെ ഉത്തരവ് പിന്‍വലിക്കുക, റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകളെ സംരക്ഷിക്കുക, സ്വകാര്യ തൊഴില്‍ ഉടമകളെ സംരക്ഷിക്കുക, തൊഴിലാളികള്‍ക്ക് പ്രതിമാസം 24,000 രൂപ കുറഞ്ഞ വേതനം ഉറപ്പാക്കുക, ദേശീയ ഗതാഗത നയം പ്രഖ്യാപിക്കുക, ചരക്ക് വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താനാവശ്യമായ സാഹചര്യം ഉണ്ടാക്കുക, തൊഴില്‍  വകുപ്പ് രേഖകളില്‍ മുഴുവന്‍ മോട്ടോര്‍ തൊഴിലാളികളെയും ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Motor workers, Trade-union, Protest, 24 hours vehicle strike on 7th 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL