city-gold-ad-for-blogger
Aster MIMS 10/10/2023

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 12 ലക്ഷം രൂപ

*മരുന്നുകളും അവശ്യവസ്തുക്കളും കൈമാറി

തിരുവനന്തപുരം: (www.kasargodvartha.com 18.08.2018) ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 12 ലക്ഷം രൂപ സംഭാവന ചെയ്തു. ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. മെഡിക്കല്‍ സൂപ്രണ്ട് ഡോ. കവിത രാജു, പിആര്‍ഒ സ്വപ്ന വാമദേവന്‍ എന്നിവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 12 ലക്ഷം രൂപ

ഇന്‍സ്റ്റിറ്റിയൂട്ട് ശേഖരിച്ച അഞ്ചു ലക്ഷം രൂപയുടെ മരുന്നുകളും അവശ്യവസ്തുക്കളും കളക്ടറേറ്റിലെ കളക്ഷന്‍ സെന്ററിന് കൈമാറി. ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യമായ മരുന്നുകളും ഇവര്‍ ഡെപ്യൂട്ടി കളക്ടര്‍ അനു എസ് നായര്‍ക്ക് കൈമാറി. സെക്യൂരിറ്റി ഓഫീസര്‍ അനില്‍ കുമാര്‍, പിആര്‍ഒ സ്വപ്ന വാമദേവന്‍, നഴ്‌സിങ് സൂപ്രണ്ട് സി വത്സലകുമാരി എന്നിവര്‍ സന്നിഹിതരായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഡോക്ടര്‍മാരുടെ സേവനവും ദുരിതബാധിതര്‍ക്ക് താമസസൗകര്യവും ഇന്‍സ്റ്റിറ്റിയൂട്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം 450 പേരുടെ സന്നദ്ധ സംഘത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുന്നതിനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, news, Rain, Thiruvananthapuram, 12 Lakhs rupees handed over to CM's DRF by Sri Chithira Institute 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL