Join Whatsapp Group. Join now!

കാസര്‍കോട്ട് കൂട്ടവാഹനാപകടം; ഒരു കുട്ടി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; അപകടത്തിന് കാരണം ദേശീയപാതയിലെ കുഴി, കൂട്ടിയിടിച്ചത് ടൂറിസ്റ്റ് ബസും കാറുകളും ബൈക്കുകളും

ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാസര്‍കോട് അടുക്കത്ത്ബയലില്‍ ഞായറാഴ്ച രാത്രി 9.20 മണിയോടെയാണ് അപകടമുണ്ടായത്. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ടൂKerala, kasaragod, news, Accident, Death, Bus, Car, Police, Natives, hospital, Tourist Bus, Touris bus and car accident in Kasargod
കാസര്‍കോട്: (www.kasargodvartha.com 22.07.2018) കാസര്‍കോട്ട് ദേശീയപാതയില്‍ കൂട്ടവാഹനാപകടം. ടൂറിസ്റ്റ് ബസും കാറുകളും ബൈക്കുകളുമാണ് കൂട്ടിയിടിച്ചത്. കാസര്‍കോട് അടുക്കത്ത്ബയലില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കാറും ടൂറിസ്റ്റ് ബസും ബൈക്കുകളും എതിരെ വന്ന ഒരു കാറുമാണ് അപകടത്തില്‍ പെട്ടത്. റോഡിലെ വലിയ കുഴിയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

അപകടത്തില്‍ ഒരു കുട്ടി മരിച്ചു. സ്ത്രീകളുള്‍പ്പെടെ ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുള്ളറ്റിലുണ്ടായിരുന്ന മില്‍ഹാജ് (അഞ്ച് വയസ്) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മില്‍ഹാജിന്റെ സഹോദരന്‍ റമീസ്, പിതാവ് റജീഷ് എന്നിവരെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മേല്‍പറമ്പിലെ അബ്ദുര്‍ റഹ് മാനിന്റെ മകന്‍ റിസ് വാന്‍ (24), ബന്ധു പെര്‍വാട്ടെ ഇസ്മാഈലിന്റെ മകന്‍ റഫീഖ് (38), റിസ് വാന്റെ സഹോദരി റുക്‌സാന (28), റുക്‌സാനയുടെ മക്കളായ ജുമാന (നാല്), ആഷിഫത്ത് ഷംന (രണ്ട്) എന്നിവര്‍ക്കും മറ്റൊരു ബൈക്കിലുണ്ടായിരുന്ന ജമാല്‍ അഹമ്മദിനും പരിക്കുണ്ട്. റിസ് വാന്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്.

പരിക്കേറ്റവരെ കാസര്‍കോട് കിംസ് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ വെച്ചാണ് മില്‍ഹാജ് മരിച്ചത്. അപകടവിവരം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

റോഡിലെ കുഴി വെട്ടിക്കാനുള്ള ശ്രമത്തിനിടയില്‍ ബസ് കാറിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് മറ്റു വാഹനങ്ങളും അപകടത്തില്‍ പെട്ടു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു. പോലീസെത്തിയാണ് ഗതാഗതം പുനരാരംഭിച്ചത്.


Kerala, kasaragod, news, Accident, Death, Bus, Car, Police, Natives, hospital, Tourist Bus, Touris bus and car accident in Kasargod









Keywords: Kerala, kasaragod, news, Accident, Death, Bus, Car, Police, Natives, hospital, Tourist Bus, Touris bus and car accident in Kasargod 

< !- START disable copy paste -->