city-gold-ad-for-blogger
Aster MIMS 10/10/2023

വിവാഹത്തിന് 2 ദിവസത്തിന് മുമ്പ് വരന്‍ പിന്മാറിയ സംഭവത്തില്‍ വരനും മാതാവിനും സഹോദരിക്കും ബന്ധുവിനുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

കുമ്പള: (www.kasargodvartha.com 16.07.2018) വിവാഹത്തിന് രണ്ട് ദിവസം മുമ്പ് വരന്റെ വീട്ടുകാര്‍ പിന്മാറിയ സംഭവത്തില്‍ കേസെടുത്ത് അന്വേഷമം നടത്താന്‍ കോടതി ഉത്തരവിട്ടു. കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ കുമ്പള പോലീസിന് നിര്‍ദേശം നല്‍കിയത്. മൊഗ്രാലിലെ യുവാവും പൈവളിക സ്‌കൂളിന് സമീപം താമസിക്കുന്ന പെണ്‍കുട്ടിയും തമ്മില്‍ നടക്കേണ്ട വിവാഹമാണ് വിവാഹത്തിന് രണ്ട് ദിവസം മുമ്പ് വരനും വീട്ടുകാരും പിന്മാറിയതിനെ തുടര്‍ന്ന് മുടങ്ങിപ്പോയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് ഹവ്വാബി(45)യുടെ പരാതിയില്‍ മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം താമസിക്കുന്ന അലി, മാതാവ് ബീവി, ബീവിയുടെ മകള്‍ നഫീസ, ബന്ധുവായ ഹനീഫ എന്നിവര്‍ക്കെതിരെയാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ കുമ്പള പോലീസിന് നിര്‍ദേശം നല്‍കിയത്.
വിവാഹത്തിന് 2 ദിവസത്തിന് മുമ്പ് വരന്‍ പിന്മാറിയ സംഭവത്തില്‍ വരനും മാതാവിനും സഹോദരിക്കും ബന്ധുവിനുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് വിവഹാം നടക്കാനിരിക്കെയാണ് വരന്റെ വീട്ടുകാര്‍ നാടകീയമായി പിന്മാറിയത്. ഏപ്രില്‍ രണ്ടിനാണ് വരനും പിതാവും സഹോദരിയും പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം നിശ്ചയം നടത്തിയത്. നാല് പവന്റെ സ്വര്‍ണ്ണവും ചോക്ലേറ്റും നല്‍കി വിവാഹം ഉറപ്പിച്ച ശേഷമാണ് വരന്റെ വീട്ടുകാര്‍ തിരിച്ചുപോയത്. ക്ഷണക്കത്ത് അടിക്കുകയും വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും വാങ്ങുകയും വിവാഹത്തിനുള്ള ഹാള്‍ ബുക്ക് ചെയ്യുകയും ബന്ധുക്കളെയെല്ലാം ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിവാഹത്തില്‍ നിന്നും പിന്മാറുന്ന വിവരം വധുവിന്റെ വീട്ടുകാരെ അറിയിച്ചത്. ആദ്യം കാരണമൊന്നും അറിയിച്ചില്ലെങ്കിലും പിന്നീട് വധുവിന് മാരകമായ അസുഖമുണ്ടെന്ന് പറഞ്ഞ് പരത്തുകയുമായിരുന്നു.

വരന്റെ വീട്ടുകാര്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു. ബാക്കി അഞ്ച് ലക്ഷം നല്‍കാത്തത് കൊണ്ടാണ് വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ കാരണമെന്നാണ് വധുവിന്റെ വീട്ടുകാര്‍ ആരോപിച്ചിരുന്നത്. വരനും വീട്ടുകാര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും സിവില്‍ കേസ് ആണെന്ന് പറഞ്ഞ് പോലീസ് കേസെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ചതിക്കും വഞ്ചനയ്ക്കുമെതിരെ വധുവിന്റെ വീട്ടുകര്‍ കോടതിയെ സമീപിച്ചത്.

Related News:
വിവാഹത്തിന് രണ്ട് ദിവസം മുമ്പ് വരന്റെ വീട്ടുകാര്‍ നാടകീയമായി പിന്മാറി; വധുവിന് അസുഖമുണ്ടെന്ന് വരന്‍; തെളിയിച്ചാല്‍ 100 പവന്‍ സ്വര്‍ണം നല്‍കാമെന്ന് വധുവിന്റെ വീട്ടുകാര്‍; ഒടുവില്‍ പരാതിയുമായി പെണ്‍കുട്ടിയും ബന്ധുക്കളും പോലീസില്‍

മണിക്കൂറുകള്‍ക്ക് മുമ്പ് വരനും കൂട്ടരും വിവാഹത്തില്‍ നിന്നും പിന്‍മാറിയ സംഭവം; വധുവിന്റെ കുടുംബം തോരാകണ്ണീരില്‍, നിയമനടപടിയുമായി മുന്നോട്ട് പോകും, പറഞ്ഞുറപ്പിച്ച 10 ലക്ഷത്തില്‍ അഞ്ചു ലക്ഷം കൊടുക്കാന്‍ പറ്റാത്തതാണ് കാരണമെന്ന് സംശയം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kasaragod, Kumbala, News, marriage, court, Cheating, Fraud, Groom, Marriage Cheating Case; Court Suggests To Charge Case Against Groom And Family Members

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL