Join Whatsapp Group. Join now!
Aster MIMS 10/10/2023

ദുരൂഹ സാഹചര്യത്തില്‍ രാജ്യം വിട്ടവര്‍ ഉപയോഗിച്ചത് വ്യാജ പാസ്‌പോര്‍ട്ടുകളെന്ന് വിവരം; ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി

ദുരൂഹ സാഹചര്യത്തില്‍ രാജ്യം വിട്ടവര്‍ ഉപയോഗിച്ചത് വ്യാജ പാസ്‌പോര്‍ട്ടുകളെന്ന വിവരത്തെ തുടര്‍ന്ന് News, Kanhangad, Kasaragod, Top-Headlines, Crimebranch, Investigation, Fake passport,
കാഞ്ഞങ്ങാട്:(www.kasargodvartha.com 15/07/2018) ദുരൂഹ സാഹചര്യത്തില്‍ രാജ്യം വിട്ടവര്‍ ഉപയോഗിച്ചത് വ്യാജ പാസ്‌പോര്‍ട്ടുകളെന്ന വിവരത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. ഒമ്പത് വര്‍ഷം മുമ്പ് 200 ഓളം വ്യാജ പാസ്‌പോര്‍ട്ടുകള്‍ സംഘടിപ്പിച്ചത് സംബന്ധിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ഇടക്കാലത്ത് നിര്‍ത്തിവെച്ച അന്വേഷണമാണ് ഇപ്പോള്‍ പുനരാരംഭിച്ചത്.

കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചായിരുന്നു വ്യാജ പാസ്‌പോര്‍ട്ടുകള്‍ സംഘടിപ്പിച്ചത്. 200 വ്യാജ പാസ്‌പോര്‍ട്ടുകളില്‍ 50 എണ്ണം ദേശവിരുദ്ധ ശക്തികള്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് നേരത്തെ കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണ സംഘം ഇത് മുഖവിലക്കെടുക്കാതെ ഐ എസ് ഐടിക്ക് കേസ് കൈമാറുകയായിരുന്നു. ഇതോടെയാണ് കേസിന്റെ തുടരന്വേഷണം സംതഭിച്ചത്.

News, Kanhangad, Kasaragod, Top-Headlines, Crimebranch, Investigation, Fake passport, Fake passport: Crime Branch investigation again

പിന്നീട് ഓരോ ഘട്ടങ്ങളിലും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പല ഘട്ടങ്ങളിലായി കാസര്‍കോട്ടെ ചില പ്രദേശങ്ങളില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിട്ടുവെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Top-Headlines, Crimebranch, Investigation, Fake passport, Fake passport: Crime Branch investigation again