city-gold-ad-for-blogger
Aster MIMS 10/10/2023

നാലാം ഒപ്പുമര സമരത്തിന് സമാപനം; കേന്ദ്ര ആനുകൂല്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് എന്‍വിസാജ്

കാസര്‍കോട്: (www.kasargodvartha.com 22.07.2018) കാസര്‍കോട്ട് നടന്നുവന്ന നാലാം ഒപ്പുമര സമരം സമാപിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഭരണഘടനാപരമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍ക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് എയ്ഡ് ഗ്രൂപ്പ്് (എന്‍വിസാജ്) അറിയിച്ചു. സമരത്തിന്റെ സമാപന യോഗത്തില്‍ ആനിരാജ പ്രഖ്യാപനം നടത്തി. ഈ സഹ ജീവികള്‍ക്കൊപ്പം എന്നും ഉണ്ടാകുമെന്നും ആനിരാജ കൂട്ടിച്ചേര്‍ത്തു.

കുന്നംകുളം അര്‍ത്താറ്റ് സേക്രഡ് ഹാര്‍ട് സ്‌കൂളിലെ വിദ്യാര്‍ഥി കണ്ണര്‍ പി ശ്രീധറിന് പ്രഥമ ഒപ്പുമര പുരസ്‌കാരം ആനിരാജ സമ്മാനിച്ചു. പതിനായിരം രൂപയുടെ ചെക്ക് ഹസ്സന്‍ മാങ്ങാട് കൈമാറി. പ്രശസ്തി പത്രം പ്രൊഫ. എം എ റഹ് മാന്‍ കൈമാറി. ജി ബി വത്സന്‍ പ്രശസ്തി പത്രം വായിച്ചു. അഭിഭാഷകര്‍, പത്ര പ്രവര്‍ത്തകര്‍, സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന നീതി വേദി ഈ പ്രശ്‌നത്തില്‍ മുന്നോട്ടുപോകേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

ലീലാകുമാരിയമ്മ, ഡോ. എസ് ഉഷ, അഡ്വ. ഹംസക്കുട്ടി, അഡ്വ. രവീന്ദ്രന്‍, അഡ്വ. യു എസ് ബാലന്‍, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, സൂപ്പി വാണിമേല്‍, വിജയരാഘവന്‍ ചേലിയ, അജയന്‍ കോടോത്ത്, സുകുമാരന്‍ പെരിയച്ചൂര്‍, പി കെ രാജന്‍, ബി സി കുമാരന്‍, സുഭാഷ് ചീമേനി, ബേബി ചെമ്പരത്തി, പി കെ സുധി, ഇര്‍ഷാദ് ഹുദവി, ഫാറൂഖ് കൊല്ലംപാടി എന്നിവര്‍ സംസാരിച്ചു. തണലിലെ സി ജയകുമാര്‍ സമാപന പ്രസംഗം നടത്തി.

30 വരെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള ഒപ്പ് കടലാസില്‍ രേഖപ്പെടുത്തി oppumaram2018@gmail.com എന്ന മെയിലിലേക്ക് അയക്കാം. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9048576384.

നാലാം ഒപ്പുമര സമരത്തിന് സമാപനം; കേന്ദ്ര ആനുകൂല്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് എന്‍വിസാജ്

സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സമാപന ദിവസം എസ് കെ എസ് എസ് എഫ് നേതാക്കളെത്തി. സാമ്പത്തിക സഹായം എത്രയും പെട്ടന്ന് ഇരകളിലേക്ക് എത്തിക്കാന്‍ വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല പ്രസിഡന്റ് ഇര്‍ഷാദ് ഹുദവി ബെദിര ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ലത്തീഫ് കൊല്ലമ്പാടി, സുഹൈല്‍ ഫൈസി കമ്പാര്‍, ശിഹാബ് അണങ്കൂര്‍, ജലീല്‍ ഹിദായത്ത് നഗര്‍, അര്‍ശാദ് മൊഗ്രാല്‍പുത്തൂര്‍, മുസ്തഫ കമ്പാര്‍, ഫൈസല്‍ പച്ചക്കാട്, സാലിം ബെദിര, ഹക്കിം അറന്തോട് തുടങ്ങിയവര്‍ സംബന്ധിച്ചു.
നാലാം ഒപ്പുമര സമരത്തിന് സമാപനം; കേന്ദ്ര ആനുകൂല്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് എന്‍വിസാജ്

Keywords:  Kerala, kasaragod, news, Endosulfan, Endosulfan-victim, House, Protest, Top Headline, Endosulfan: 4th Signing tree protest ends 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL