നിയന്ത്രണംവിട്ട ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്നയാളെ ഇടിച്ചുതെറിപ്പിച്ചു; ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവ് ലോറി കയറി ദാരുണമായി മരിച്ചു
Jun 22, 2018, 12:14 IST
മഞ്ചേശ്വരം: (www.kasargodvartha.com 22.06.2018) കാസര്‍കോട്- മംഗളൂരു ദേശീയപാതയില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണംവിട്ട ബൈക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്നയാളെ ഇടിച്ചുതെറിപ്പിച്ചു. ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവ് ലോറി കയറി ദാരുണമായി മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരില്‍ വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അപകടമുണ്ടായത്. കുഞ്ചത്തൂരിലെ ഇബ്രാഹിം ആരിഫിന്റെ മകന് നിയാസ് (18) ആണ് മരിച്ചത്.
നിയാസ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് റോഡ് മുറിച്ചുകടക്കുകയായിരുന്ന അബ്ദുല്ല എന്നയാളെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ നിയാസിന്റെ ദേഹത്തേക്ക് ലോറി കയറിയിറങ്ങുകയായിരുന്നു. നിയാസ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമം നടത്തിവരുന്നു.
Keywords: Kasaragod, Kerala, news, Top-Headlines, Manjeshwaram, Accidental-Death, Youth died in Accident
< !- START disable copy paste -->