City Gold
news portal
» » » » » » » » » » റെയില്‍വെ സ്റ്റേഷനില്‍ വെച്ച് മുണ്ട്‌പൊക്കി അശ്ലീലം കാണിച്ച മധ്യവയസ്‌ക്കനെ പൊതിരെ തല്ലി നിയമവിദ്യാര്‍ത്ഥിനി; സംഭവം വിവരിച്ച് ഫേസ്ബുക്ക് പോസ്റ്റും

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.06.2018) റെയില്‍വെ
സ്റ്റേഷനില്‍ വെച്ച് മുണ്ട്‌പൊക്കി അശ്ലീലം കാണിച്ച മധ്യവയസ്‌ക്കനെ പൊതിരെ തല്ലി നിയമവിദ്യാര്‍ത്ഥിനി. വിദ്യാര്‍ത്ഥിനി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് മംഗളൂരുവില്‍ നിയമവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയത്.

നഗ്‌നതാ പ്രദര്‍ശനം കാണേണ്ടി വന്ന അഭിഭാഷക വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയാണ് ഇയാളെ തല്ലിയോടിച്ചത്. മംഗളൂരുവിലേക്ക് യാത്ര ചെയ്യാനായി ഞായറാഴ്ച വൈകുന്നേരം 4.30 മണിയോടെ പിതാവിന്റെ കൂടെ എത്തിയ കാഞ്ഞങ്ങാട്ടെ കവിത എന്ന പെണ്‍കുട്ടിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ഏറനാട് എക്‌സ് വരുന്നതും കാത്ത് നില്‍ക്കുന്നതിനിടെയായിരുന്നു സംഭവം.

തനിക്ക് നേരെ റെയില്‍വേ സ്റ്റേഷനില്‍ അശ്ലീലം കാണിച്ചയാളെ നേരിട്ട സംഭവം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയപ്പോള്‍ നിരവധി പേരാണ് പെണ്‍കുട്ടിക്ക് പിന്തുണയുമായി രംഗത്ത് വന്നത്. മംഗളൂരു എസ്.ഡി.എം. കോളജിലെ അവസാനവര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ത്ഥിനിയാണ് കവിത.

പരീക്ഷ ആയതിനാല്‍ യാത്ര ഒഴിവാക്കാന്‍ കഴിഞ്ഞില്ലെന്നും, അല്ലെങ്കില്‍ തനിക്ക് നേരെ അശ്ലീലം കാട്ടിയയാളെ പിടികൂടി പോലീസിലേല്‍പിക്കുമായിരുന്നുവെന്നും കവിത പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തു വന്നതോടെ തന്റെ സുഹൃത്തുക്കളായ മറ്റു രണ്ടു പെണ്‍കുട്ടികള്‍ തന്നെ ശല്യപ്പെടുത്തിയയാള്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും പോലീസില്‍ പരാതി നല്‍കാന്‍ തങ്ങളും എത്തുമെന്നും അറിയിച്ചിട്ടുണ്ടെന്നും കവിത കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മംഗളൂരുവില്‍ പരീക്ഷയായതിനാലാണ് പരാതി നല്‍കാന്‍ വൈകുന്നത്. പിതാവുമൊത്ത് ഹൊസ്ദുര്‍ഗ് പോലീസില്‍ എത്തി പരാതി നല്‍കുമെന്നും കവിത വ്യക്തമാക്കി. പരാതി ലഭിച്ചാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് കാഞ്ഞങ്ങാട് ഡി വൈ എസ് പി പി.കെ സുധാകരനും പറഞ്ഞു.

പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
സാധാരണ പെണ്‍കുട്ടികളെ നോക്കി ലിംഗം കാണിച്ചിട്ടു വീഡിയോ എടുത്തിടുന്ന ഒരുപാട് സംഭവങ്ങള്‍ നമ്മള്‍ കാണാറുണ്ട്. ആ ഒരു നിമിഷം നമ്മള്‍ എന്ത് ചെയ്യും എന്ന് ഞാനും പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഇത്തിരി മുമ്പ് ഏറനാട് ട്രെയിനിന് പോകാന്‍ വേണ്ടി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്നു ഞാന്‍. ഈ വെളുത്ത വസ്ത്രധാരിയായ മനുഷ്യന്‍ എന്നെ നോക്കി തന്റെ മുണ്ടുമാറ്റി ലിംഗം കാണിച്ചു. ഒരു പക്ഷെ ഞാന്‍ ഇത് വീഡിയോ എടുത്താല്‍ എല്ലാവരും ഫേസ്ബുക്കില്‍ എനിക്ക് ഒരുപാട് സപ്പോര്‍ട്ട് തരും ആയിരിക്കാം. പക്ഷെ അങ്ങെനെ ഒരു സപ്പോര്‍ട്ട് അല്ല എനിക്ക് വേണ്ടത്. ഫോണ്‍ അവിടെ വെച്ചു ഷര്‍ട്ടു പിടിച്ചു വലിച്ചു നല്ല 4 തല്ലു കൊടുത്തു. അവിടെ ഇഷ്ടം പോലെ കയ്യൂക്കുള്ള സ്ത്രീ ജനങ്ങളും പുരുഷന്മാരും ഉണ്ടായിരിന്നു. ഒരാള്‍ പോലും വന്നില്ല എന്നു മാത്രമല്ല ഇത് എഫ് ബിയില്‍ ഇട്ടാല്‍ വീഡിയോ എടുക്കുന്നതിനു പകരം തല്ലാമായിരുന്നുലെ എന്ന കോമെന്റുകളും കാണാമായിരുന്നു. എന്റെ 4 തല്ല് കൊണ്ടപ്പോള്‍ ഇനി ഒരിക്കലും ഒരു പെണ്ണിനെ നോക്കിയും ഇങ്ങനെ ചെയ്യില്ല എന്നു പറഞ്ഞു കരഞ്ഞു ആ മനുഷ്യന്‍ നടന്നു നീങ്ങി.

നിങ്ങള്‍ പറയുന്ന ഈ എഫ് ബി ന്യായങ്ങള്‍ ഒന്നും അല്ല എന്ന് ഇന്നത്തെ അനുഭവത്തോടെ എനിക്ക് മനസിലായി. അയാളുടെ മുഖമെടുക്കാന്‍ എനിക്ക് പറ്റിയില്ല. എന്റെ അടി കൊണ്ടപാടെ അയാള്‍ നടന്നു നീങ്ങി. പക്ഷെ ഈ ഒരു അടി ഇനി അയാള്‍ ജീവിതത്തില്‍ മറക്കുകയില്ല.
2 എണ്ണം കൊടുക്കാനുള്ള ധൈര്യം എനിക്ക് ഉള്ളത് കൊണ്ട് എന്റെ മനസിന് ആശ്വാസിക്കാം.
ps:
ഒരു നിമിഷം എന്റെ കൂട്ടുകാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്നു തോന്നി പോയി !

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Railway station, Student, Top-Headlines, Social-Media, Student beaten man who abuse her; posted in Facebook
  < !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date