Join Whatsapp Group. Join now!
Aster MIMS 10/10/2023

മദ്യപന്മാരുടെ തീന്‍മേശയിലേക്ക് ഇനി 'പുലിയിറങ്ങും'!; പേര് വൈല്‍ഡ് ടൈഗര്‍

സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്‍ മോടികൂട്ടിയും സെല്‍ഫ് കൗണ്ടറുകള്‍ സ്ഥാപിച്ചും ടോക്കണ്‍ സമ്പ്രദായം നടപ്പാക്കിയും Kasaragod, Kerala, news, Neeleswaram, Liquor, Liquor-drinking, Top-Headlines, Liquor Bottle with new cover
നീലേശ്വരം: (www.kasargodvartha.com 22.06.2018) സംസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്‍ മോടികൂട്ടിയും സെല്‍ഫ് കൗണ്ടറുകള്‍ സ്ഥാപിച്ചും ടോക്കണ്‍ സമ്പ്രദായം നടപ്പാക്കിയും ആകര്‍ഷകമാക്കുന്നതോടൊപ്പം വൈവിധ്യമുള്ള മദ്യങ്ങളും വിപണിയിലിറക്കി. കച്ചവട തന്ത്രത്തിന്റെ ഭാഗമായി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ബോക്‌സ്ഓഫീസ് ചിത്രമായ പുലിമുരുകനെ അനുസ്മരിക്കും വിധം മദ്യവും വിപണിയില്‍ ഇറങ്ങിക്കഴിഞ്ഞു.

പുലിത്തോലിന്റെ സാദൃശ്യമുള്ള ആകര്‍ഷകമായ കുപ്പിയില്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ ധരിച്ചിരിക്കുന്നതുപോലുള്ള പുലിപ്പല്ല് മാലയും ഉണ്ട്. ഫുള്ളിന് 750 മില്ലിക്ക് 1500 രൂപയാണ് വില. വൈല്‍ഡ് ടൈഗര്‍ എന്നാണ് ഈ റമ്മിന്റെ പേര്. കുപ്പിയില്‍ പേര് അച്ചടിച്ചിരിക്കുന്നതും പുലിമുരുകന്‍ സിനിമയുടെ പോസ്റ്ററിന്റെ സമാനമായ മാതൃകയിലുമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Liquor, Liquor-drinking, Top-Headlines, Liquor Bottle with new cover
  < !- START disable copy paste -->