Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓവുചാല്‍ പണിതില്ല, കനത്ത മഴയില്‍ വീട് വെള്ളത്തിലായി; വെള്ളം പോകാനായി ഒരു മാസം മുമ്പ് ടാര്‍ ചെയ്ത റോഡ് വിണ്ടുകീറി

ഓവുചാല്‍ പണിയാതെ റോഡ് പ്രവര്‍ത്തി നടത്തിയതിനാല്‍ കനത്ത മഴയില്‍ വീട് വെള്ളത്തിലായി. ഇതോടെ വെള്ളം പോകാനായി ഒരു മാസം മുമ്പ് ടാര്‍ ചെയ്ത റോഡ് വിണ്ടുകീറിKasaragod, Kerala, news, Road Tarring, Trikaripur, Heavy rain; Water logging in house, Road Cut off
തൃക്കരിപ്പൂര്‍: (www.kasargodvartha.com 22.06.2018) ഓവുചാല്‍ പണിയാതെ റോഡ് പ്രവര്‍ത്തി നടത്തിയതിനാല്‍ കനത്ത മഴയില്‍ വീട് വെള്ളത്തിലായി. ഇതോടെ വെള്ളം പോകാനായി ഒരു മാസം മുമ്പ് ടാര്‍ ചെയ്ത റോഡ് വിണ്ടുകീറി. തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്തിലെ എടാട്ടുമ്മല്‍ വൈക്കത്ത് റോഡില്‍നിന്ന് ചീര്‍മക്കാവ് ഭാഗത്തേക്കുളള റോഡാണ് മുറിച്ചുമാറ്റി വെള്ളം ഒഴുക്കിവിടേണ്ടിവന്നത്.

15 ലക്ഷം രൂപ ചെലവിലാണ് റോഡ് ടാറിംഗ് നടത്തിയത്. കാലവര്‍ഷം തുടങ്ങിയാല്‍ സ്ഥിരമായി വെള്ളക്കെട്ടുള്ള പ്രദേശമായിട്ടുപോലും ഓവുചാല്‍ നിര്‍മിക്കാതെ റോഡ് പണി നിര്‍മിച്ചത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറി വീട്ടുകാര്‍ക്ക് പുറത്തിറിങ്ങാന്‍പോലും കഴിയാത്ത അവസ്ഥയുണ്ടായതോടെയാണ് ഗത്യന്തരമില്ലാതെ പഞ്ചായത്ത് റോഡ് മുറിച്ചുമാറ്റി വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമൊരുക്കിയത്.

റോഡ് മുറിച്ചുമാറ്റി രണ്ടുസ്ഥലത്ത് പൈപ്പിട്ട് വെള്ളം ഒഴുകിപ്പോകാനാണ് സൗകര്യമൊരുക്കിയത്. ഇവിടെ കലുങ്കും ഓവുചാലും പണിതാല്‍ മാത്രമേ ശാശ്വത പരിഹാരമാവൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Photo: Representational

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Road Tarring, Trikaripur, Heavy rain; Water logging in house, Road Cut off
  < !- START disable copy paste -->