Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹാത്തിബിന്റെ മരണം നാടിന്റെ നൊമ്പരമായി; മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

Kerala, kasaragod, news, Death, Remembrance, Thalangara, Sharjah, Gulf, Accident, Hathib's death; Natives in grievance

കാസര്‍കോട്: (www.kasargodvartha.com 17/06/2018) പെരുന്നാളാഘോഷത്തിനിടെ ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ച കാസര്‍കോട് തളങ്കര സ്വദേശി ഹാത്തിബിന്റെ മരണത്തില്‍ കണ്ണീരണിഞ്ഞ് തളങ്കര ഗ്രാമം. ശനിയാഴച്ചയാണ് സുഹൃത്തുക്കളോടൊപ്പം പെരുന്നാളാഘോഷത്തിന്റെ ഭാഗമായി ഖോര്‍ഫുക്കാനില്‍ പോയി തിരിച്ചുവരുന്നതിനിടെ ഹാത്തിബും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് പരിക്കേറ്റിരുന്നു. രണ്ട് കാറുകളിലായാണ് ഖോര്‍ഫക്കാനിലേക്ക് പോയത്.

നാട്ടുകാര്‍ക്കെല്ലാം ഏറെ പ്രിയങ്കരനായിരുന്നു ഹാത്തിബ്. വലിയ സുഹൃദ് വലയവും ഹാത്തിബിനുണ്ടായിരുന്നു. ചെറിയപെരുന്നാള്‍ ദിവസം ആകസ്മികമായി തങ്ങളുടെ സുഹൃത്തിനെ മരണം തട്ടിയെടുത്തത് ഹാത്തിബിന്റെ സുഹൃത്തുക്കള്‍ക്ക് വിശ്വസിക്കാനാവുന്നില്ല. ഹാത്തിബിന്റെ മൃതദേഹം കണ്ട് കൂടെ ജോലി ചെയ്തിരുന്ന അന്യ രാജ്യക്കാര്‍പോലും പൊട്ടിക്കരഞ്ഞിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇതിന് ശേഷം ദുബായില്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ജനാസ നിസ്‌ക്കാരം നിര്‍വ്വഹിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിക്കുള്ള വിമാനത്തില്‍ മൃതദേഹം മംഗളൂരു വിമാനത്താവളത്തിലെത്തിക്കും. അവിടെനിന്നും മൃതദേഹം രാവിലെ 6.30 മണിയോടെ തളങ്കര പടിഞ്ഞാര്‍ കുന്നില്‍ മുഹ്‌യുദ്ധീന്‍ മസ്ജിദിന് സമീപത്തെ ഹാത്തിബിന്റെ വീട്ടില്‍ എത്തിക്കും.

രാവിലെ എട്ട്മണിക്ക് മാലിക്ക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം. ഷാര്‍ജയില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ഹാത്തിബ്. പിതാവ് ഹാരിസ് ഷാര്‍ജയില്‍ വെല്‍ഫിറ്റ് കമ്പനിയിലെ ജീവനക്കാരനാണ്. മാതാവ്; ഫാത്വിമ സഹോദരങ്ങള്‍; ഹിഷാന, ഖദീജ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Death, Remembrance, Thalangara, Sharjah, Gulf, Accident, Hathib's death; Natives in grievance