City Gold
news portal
» » » » » » » » രാത്രികാലങ്ങളില്‍ യാത്രക്കാര്‍ക്ക് ആശ്വാസമേകുന്ന സത്താറിന് ജില്ലാ പോലീസ് ചീഫിന്റെ സ്‌നേഹ ചുംബനം; നന്മകള്‍ ചെയ്യുന്നവര്‍ക്ക് ഇത് പ്രചോദനം

കാസര്‍കോട്: (www.kasargodvartha.com 20.06.2018) രാത്രികാലങ്ങളില്‍ യാത്രക്കാര്‍ക്ക് ആശ്വാസമേകുന്ന തളങ്കര സ്വദേശി അബ്ദുല്‍ സത്താറിന് കാസര്‍കോട് ജില്ലാ പോലീസിന്റെ ആദരം. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങിലാണ് സമൂഹത്തിനു വേണ്ടി പ്രതിഫലേച്ചയില്ലാതെ സേവനം നടത്തുന്ന അബ്ദുല്‍ സത്താറിനെ അനുമോദിക്കാന്‍ ജില്ലാ പോലീസ് തന്നെ രംഗത്തു വന്നത്. അബ്ദുല്‍ സത്താറിനെ സ്‌നേഹ ചുംബനം നല്‍കിയാണ് പോലീസ് ചീഫ് സ്വീകരിച്ചത്. പോലീസ് സേനയുടെ ഉപഹാരം കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് നല്‍കി.

കാസര്‍കോട്ടെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. അസമയങ്ങളില്‍ വാഹനം കിട്ടാതെ വലയുന്നവര്‍ക്ക് വലിയ ആശ്വാസമാണ് അബ്ദുല്‍ സത്താര്‍. തന്റെ സ്‌കൂട്ടറുമായി നഗരത്തിലും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും വാഹനം കിട്ടാതെ ബുദ്ധിമ്മുട്ടുന്നവര്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന നല്ല കാര്യത്തിനാണ് കാസര്‍കോട് പോലീസിന്റെ ആദരം ലഭിച്ചത്.

രണ്ട് പതിറ്റാണ്ട് കാലമായി അബ്ദുല്‍ സത്താര്‍ ഈ സേവനം തുടങ്ങിയിട്ട്. ഹര്‍ത്താല്‍ ദിനത്തിലും രാത്രികാലങ്ങളിലും അബ്ദുല്‍ സത്താര്‍ നടത്തുന്ന ഈ സേവനം ഏവര്‍ക്കും മാതൃകയാണ്. കല്ലുകെട്ട് തൊഴിലാളിയായ 46കാരന്‍ തന്റെ ജോലിക്ക് ശേഷമാണ് ജനസേവനത്തിനിറങ്ങുന്നത്.

വാഹനങ്ങളില്ലാത്തതിനാല്‍ കാസര്‍കോട് നഗരത്തിലെത്താന്‍ ട്രെയിനിനെ ആശ്രയിക്കുന്നവരാണ് കൂടുതല്‍. അതുകൊണ്ടു തന്നെ പലപ്പോഴും വാഹനം കിട്ടാതെ യാത്രക്കാര്‍ വിഷമിക്കുന്നു. കപ്പല്‍ ജോലിക്കു പോയ തന്റെ പിതാവിന്റെ ഓര്‍മയ്ക്കായാണ് ഈ സേവനമെന്നാണ് അബ്ദുല്‍ സത്താർ പറയുന്നത്. കപ്പലില്‍ പോകാനായി റെയില്‍വേ സ്‌റ്റേഷനിലേക്ക് പിതാവിനെ കൊണ്ടുവിട്ടത് അബ്ദുല്‍ സത്താറായിരുന്നു. പിന്നീട് ഈ കപ്പല്‍ മുങ്ങിയതായും അതിലുണ്ടായിരുന്നവരെ കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതോടെ ബന്ധുക്കള്‍ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കിയിരുന്നു. ഓരോ യാത്രക്കാരനിലും തന്റെ പിതാവിനെ തിരയുന്ന അബ്ദുല്‍ സത്താര്‍ അവര്‍ക്കെല്ലാം ലക്ഷ്യസ്ഥാനത്തെത്താന്‍ സഹായിക്കുന്ന നന്മ മരമായി ഇന്നും നിലകൊള്ളുകയാണ്. ഒരുപാട് സുഹൃത്ത് വലയവും ഇതിലൂടെ അബ്ദുല്‍ സത്താറിന് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം താമസിക്കുന്ന സത്താറിന് തനിക്ക് ആരോഗ്യമുള്ള കാലത്തോളം യാത്രക്കാരെ സേവിക്കണമെന്ന ആഗ്രഹം മാത്രമേ ബാക്കിയുള്ളൂ. അനുമോദന ചടങ്ങില്‍ കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്‍, കാസര്‍കോട് സിഐ അബ്ദുര്‍ റഹീം, വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങേത്ത്, എസ് ഐ അജിത് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Police-officer, Felicitation, District police chief's felicitation for Abdul Sathar
  < !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date