city-gold-ad-for-blogger
Aster MIMS 10/10/2023

മദ്യവില്‍പന വ്യാപകമായതോടെ സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങി; പരിശോധനയില്‍ കണ്ടെത്തിയ 96 പാക്കറ്റ് വിദേശമദ്യം നശിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 18.06.2018) മദ്യവില്‍പന വ്യാപകമായതോടെ സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങി മദ്യം പിടികൂടി. കാസര്‍കോട് കസബ കടപ്പുറത്താണ് സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങി 96 പാക്കറ്റ് കര്‍ണാടക നിര്‍മിത വിദേശമദ്യം പിടികൂടി നശിപ്പിച്ചത്. മദ്യവില്‍പന രൂക്ഷമായതോടെ പലതവണ പരാതിപ്പെട്ടിട്ടും എക്‌സൈസും പോലീസും നടപടി കൈകൊള്ളാതിരുന്നതോടെയാണ് സ്ത്രീകള്‍ തന്നെ മദ്യക്കടത്ത് പിടികൂടാന്‍ തുനിഞ്ഞിറങ്ങിയത്.

കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശനിര്‍മിത മദ്യങ്ങളാണ് ഏറെയും വില്‍പന നടത്തുന്നത്. മംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നു മത്സ്യവുമായി വരുന്ന വാഹനങ്ങളിലാണ് ചില്ലറ വില്‍പനയ്ക്കായി മദ്യം എത്തിക്കുന്നതെന്ന് കടലോരവാസികള്‍ പറയുന്നു. ഇവര്‍ക്കു നിശ്ചിത തുക നല്‍കും. മത്സ്യവാഹനത്തിലൂടെ കടത്തുന്നതിനാല്‍ പരിശോധനകള്‍ കുറവാണ്. ഇതാണ് ഇവര്‍ക്ക് മദ്യക്കടത്തിന് സഹായകമാകുന്നത്. ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ തുച്ഛമായ തുക കൊടുത്തു വാങ്ങുന്ന മദ്യത്തിന് ഇവിടെ മൂന്നിരട്ടിയിലേറെ വിലയ്ക്ക് മറിച്ചുവില്‍പന നടത്തുകയാണ് ചെയ്യുന്നത്.

നേരത്തെയും കസബ കടപ്പുറത്തെ വീട്ടമ്മാര്‍ മദ്യക്കടത്ത് പിടികൂടാന്‍ രംഗത്തിറങ്ങിയിരുന്നു.

Keywords: Kasaragod, Kerala, news, Liquor, Top-Headlines, Nellikunnu, 96 packet liquor held by House wives
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL