Join Whatsapp Group. Join now!
Aster MIMS 10/10/2023

കാശ്മീര്‍ കല്ലേറ്; ആശ്വാസത്തിന്റെ നെടുവീര്‍പ്പില്‍ കാസര്‍കോട് സ്വദേശികളുള്‍പെട്ട മലയാളികള്‍

കാശ്മീര്‍ കല്ലേറില്‍ നിന്നും രക്ഷപ്പെട്ട കാസര്‍കോട് സ്വദേശികളുള്‍പെട്ട മലയാളികള്‍ക്ക് ആശ്വാസത്തിന്റെ Kasaragod, Kerala, News, Stone pelting, Vehicles, Injured, Top-Headlines, Kashmir stone pelting; Kasaragod natives returns safely.
കാസര്‍കോട്: (www.kasargodvartha.com 08.05.2018) കാശ്മീര്‍ കല്ലേറില്‍ നിന്നും രക്ഷപ്പെട്ട കാസര്‍കോട് സ്വദേശികളുള്‍പെട്ട മലയാളികള്‍ക്ക് ആശ്വാസത്തിന്റെ നെടുവീര്‍പ്പ്. ഏപ്രില്‍ 30-ന് രാത്രി എട്ടു മണിയോടെ അനന്തനാഗ് ജില്ലയില്‍ പഹല്‍ഗാമിന് സമീപം അഷ്മുഖാം എന്ന സ്ഥലത്ത് വെച്ചാണ് വിനോദ സഞ്ചാരത്തിന് പുറപ്പെട്ട കാസര്‍കോട് സ്വദേശികളുള്‍പെട്ട മലയാളികള്‍ക്കു നേരെ കല്ലേറുണ്ടായത്.

മലയാളികള്‍ സഞ്ചരിച്ച നാലു വാഹനങ്ങള്‍ തകരുകയും ഏഴു പേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 47 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മുഴപ്പിലങ്ങാട്ടെ സ്വകാര്യ ട്രാവല്‍ ഏജന്‍സി വഴിയാണ് സംഘം യാത്ര തിരിച്ചത്.

Kasaragod, Kerala, News, Stone pelting, Vehicles, Injured, Top-Headlines, Kashmir stone pelting; Kasaragod natives returns safely.

കല്ലേറില്‍ കാസര്‍കോട് നിന്നും നീലേശ്വരത്തെ ബെസ്റ്റ് ബേക്കറി ഉടമ പടിഞ്ഞാറ്റംകൊഴുവലിലെ സി. അമ്പുരാജ്, ഭാര്യ സി. ലീല, അച്ചാംതുരുത്തിയിലെ വയലില്‍ തമ്പാന്‍, വട്ടപ്പൊയിലിലെ പി.കെ. വിജയന്‍, ഭാര്യ ബി. ഷീന, രാഘവന്‍ മോനാച്ച, ഭാര്യ ഇ. പ്രീത, ചന്ദ്രന്‍ കരുവളം, കാഞ്ഞങ്ങാട്ടെ കെ.കൃഷ്ണന്‍, ഭാര്യ പി. ബേബി, കൊടവലത്തെ പി.ശശിധരന്‍ നായര്‍, ഭാര്യ പി.വി. ശോഭന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഏപ്രില്‍ 26ന് രാജധാനി എക്‌സ്പ്രസില്‍ ഡല്‍ഹിയിലും പിന്നീട് ഉദ്ധംപൂരിലും എത്തിയ സംഘം നാല് ട്രാവലറുകളിലായാണു കശ്മീര്‍ കാണാനിറങ്ങിയത്. മലയാളികള്‍ക്കു പുറമെ മറ്റ് വിനോദസഞ്ചാരികളുടെ വാഹനത്തിന് നേര്‍ക്കും കല്ലേറുണ്ടായിരുന്നു. കല്ലേറില്‍ ചെന്നൈ സ്വദേശി തിരുമണി (22) മരണപ്പെടുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Stone pelting, Vehicles, Injured, Top-Headlines, Kashmir stone pelting; Kasaragod natives returns safely.
< !- START disable copy paste -->