മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രം കാണിച്ച് 9 വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് തടവും പിഴയും
May 22, 2018, 16:31 IST
കാസര്‍കോട്: (www.kasargodvartha.com 22.05.2018) മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രം കാണിച്ച് ഒമ്പതു വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് തടവും പിഴയും. കാറടുക്ക നെല്ലിയടുക്കയിലെ എന്‍. ശേഖര എന്ന സതീഷ (35)യെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി മൂന്ന് വര്‍ഷം കഠിന തടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
2014 ജൂണ്‍ 19 ന് സ്കൂളിലേക്ക് നടന്നു പോകുന്നതിനിടെ വിദ്യാര്‍ത്ഥിനിക്ക് മൊബൈലില്‍ അശ്ലീല ചിത്രം കാണിച്ച ശേഷം മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പോക്സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Mobile Phone, Molestation, Case, Imprisonment and fine for Molestation case accused.
Keywords: Kasaragod, Kerala, News, Mobile Phone, Molestation, Case, Imprisonment and fine for Molestation case accused.