Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭൂരിഭാഗം പേരും സമരത്തില്‍; ഹെഡ്‌പോസ്‌റ്റോഫീസുകളുടെ പ്രവര്‍ത്തനം നിശ്ചലം

ഭൂരിഭാഗം പേരും സമരത്തിലായതിനെ തുടര്‍ന്ന് കാസര്‍കോട് ഹെഡ്‌പോസ്‌ Kasaragod, Kerala, News, Post Office, Working, Stop, Employees in Strike; Head post office working in trouble.
കാസര്‍കോട്: (www.kasargodvartha.com24.05.2018) ഭൂരിഭാഗം പേരും സമരത്തിലായതിനെ തുടര്‍ന്ന് കാസര്‍കോട് ഹെഡ്‌പോസ്‌റ്റോഫീസുകളുടെ പ്രവര്‍ത്തനം നിശ്ചലമായി. ജില്ലയില്‍ രണ്ട് ഹെഡ് പോസ്‌റ്റോഫീസുകളും 29 സബ് ഡിവിഷന്‍ ഓഫീസുകളും 198 ബ്രാഞ്ച് ഓഫീസുകളുമാണുള്ളത്. മൊത്തം 677 ജീവനക്കാരുമുണ്ട്. ഇതില്‍ 41 ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത്.

കമലേഷ് ചന്ദ്ര കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനുള്ള കാലതാമസത്തില്‍ പ്രതിഷേധിച്ചും മറ്റു ആവശ്യങ്ങളുമുന്നയിച്ചാണ്  ഭാരതീയ എക്സ്ട്രാ ഡിപാര്‍ട്മെന്റെ എംപ്ലോയീസ് യൂണിയന്‍ (ബിഇഡിഇയു), എന്‍എഫ്പിഇ, എന്‍എഫ്പിഒ എന്നിവയുടെ ആഭിമുഖ്യത്തില്‍ പോസ്‌റ്റോഫീസിന് മുന്നില്‍ സമരം നടത്തുന്നത്. മൂന്ന് ദിവസമായി ജീവനക്കാര്‍ സമരത്തിലാണ്.

ജീവനക്കാരില്ലാത്തതിനാല്‍ പോസ്‌റ്റോഫീസിന്റെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Post Office, Working, Stop, Employees in Strike; Head post office working in trouble.