city-gold-ad-for-blogger
Aster MIMS 10/10/2023

ബൈക്ക് പോലീസ് ടു വീലര്‍ യാത്രക്കാരെ ഓടിച്ചിട്ടു പിടിക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതി; മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതിന് വിപരീതമായി ബൈക്ക് പോലീസ് വാഹനവേട്ട നടത്തുന്നതായി സാമൂഹ്യപ്രവര്‍ത്തകന്‍

കാസര്‍കോട്: (www.kasargodvartha.com 24.05.2018) ബൈക്ക് പോലീസ് ടു വീലര്‍ യാത്രക്കാരെ ഓടിച്ചിട്ടു പിടിക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രി നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയുടെ സബ്മിഷന് മറുപടിയായി പറഞ്ഞത് എ എസ് ഐ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ വാഹന പരിശോധന നടത്താന്‍ പാടുള്ളൂവെന്നാണ്. എന്നാല്‍ ഇതിനു വിപരീതമായി കാസര്‍കോട്ട് ഇപ്പോഴും ബൈക്കിലെത്തുന്ന പോലീസുകാര്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുന്നുവെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് സേന പാത്തുംപതുങ്ങിയും വാഹനങ്ങളില്‍ പോകുന്ന യാത്രക്കാരെ ഓടിച്ചിട്ടു പിടികൂടുന്നുവെന്നാണ് ആക്ഷേപം. പോലീസിനെ പേടിച്ച് ഗത്യന്തരമില്ലാതെ അമിത വേഗതയില്‍ ബൈക്ക് ഓടിച്ചുപോകുന്നത് അപകടത്തിന് കാരണമാകുന്നതായും ഇത്തരത്തില്‍ ഏതാനും മരണങ്ങള്‍ സംഭവിച്ചതായും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തിരക്കേറിയ സ്ഥലങ്ങളിലും വളവുകളിലും യാത്രക്കാര്‍ക്ക് കാണാത്ത രീതിയിലുള്ള സ്ഥലത്തും വാഹന പരിശോധന നടത്തരുതെന്ന് മുഖ്യമന്ത്രി തന്നെ കര്‍ശന നിര്‍ദേശം നല്‍കിയിട്ടും ഇതൊന്നും കാസര്‍കോട്ടെ പോലീസ് കണക്കിലെടുക്കുന്നില്ലെന്നാണ് ആക്ഷേപം.

2016 ലെ 2/2016 സര്‍ക്കുലര്‍ പ്രകാരവും കേരള മോട്ടോര്‍ വാഹന നിയമം 1988 സെക്ഷന്‍ 130, 206, 207 എന്നിവ പ്രകാരവും കേന്ദ്ര മോട്ടോര്‍ വാഹനചട്ടം 139-ാം വകുപ്പ് പ്രകാരവും പോലീസിന് വാഹന പരിശോധനയ്ക്ക് അനുമതിയുണ്ടെന്നാണ് കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിവരാവകാശ പ്രകാരം അറിയിച്ചിരിക്കുന്നത്. 1988 മോട്ടോര്‍ വാഹന നിയമം 130 (1) പ്രകാരം യൂണിഫോമിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും വാഹന പരിശോധന നടത്താവുന്നതാണെന്നും വിവരാവകാശം വഴി അറിയിച്ചിട്ടുണ്ട്. ഇക്കാര്യവും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ അറിയിച്ചിട്ടുണ്ട്.

Keywords:  Kasaragod, Kerala, news, Top-Headlines, Pinarayi-Vijayan, Two-wheeler, Bike Police catch two wheeler riders in Kasaragod; Complained to CM
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL