city-gold-ad-for-blogger
Aster MIMS 10/10/2023

കത് വ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ ഫോട്ടോ അടിച്ച് ഫ് ളക്‌സ് തൂക്കിയവര്‍ക്കെതിരെ പോലീസ് നടപടി വരുന്നു; രണ്ട് ക്ലബ് ഭാരവാഹികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു, ശക്തമായ നടപടി ഉണ്ടാകുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്

കാസര്‍കോട്: (www.kasargodvartha.com 27.04.2018) ജമ്മുകശ്മീര്‍ കത് വ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ ഫോട്ടോയും പേരും മറ്റും അടിച്ച് ഫ് ളക്‌സ് തൂക്കിയവര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കുന്നു. പലയിടത്തും ഇത്തരത്തില്‍ ഫ് ളക്‌സ് തൂക്കിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന സുപ്രീം കോടതി നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ഉന്നതങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട്ടും നടപടി ശക്തമാക്കുന്നത്.

കാസര്‍കോടിന്റെ പല ഭാഗത്തും പെണ്‍കുട്ടിയുടെ ഫോട്ടോയും പേരും മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തി നോട്ടീസും ഫ് ളക്‌സും സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ക്ലബ് ഭാരവാഹികളെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചരണങ്ങളും പോലീസ് ഗൗരവമായെടുത്തിട്ടുണ്ട്. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കത് വ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ ഫോട്ടോ അടിച്ച് ഫ് ളക്‌സ് തൂക്കിയവര്‍ക്കെതിരെ പോലീസ് നടപടി വരുന്നു; രണ്ട് ക്ലബ് ഭാരവാഹികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു, ശക്തമായ നടപടി ഉണ്ടാകുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്

സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും പലരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സുപ്രീം കോടതി നിര്‍ദേശം കര്‍ശനമായി നടപ്പാക്കാന്‍ പോലീസ് തയ്യാറായത്. ഇരയുടെ പേരോ സ്ഥലമോ തിരിച്ചറിയാവുന്ന മറ്റെന്തെങ്കിലും വിവരങ്ങള്‍ നല്‍കുന്നത് ബാലാവകാശ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും കുറ്റകരമാണെന്നാണ് പോലീസ് പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, News, Police, Flex, Action, Supreme court, Police action against who hung flex on Kathua issue.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL