Join Whatsapp Group. Join now!
Aster MIMS 10/10/2023

തിരുവനന്തപുരം വിമാനത്താവളം വഴി കാസര്‍കോട് സ്വദേശികള്‍ കടത്തിയ 1.7 കിലോ സ്വര്‍ണം പിടികൂടി; കള്ളക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളെന്ന് സൂചന

തിരുവനന്തപുരം വിമാനത്താവളം വഴി കാസര്‍കോട് സ്വദേശികള്‍ കടത്തിയ 1.7 കിലോ News, Thiruvananthapuram, Kerala, Top-Headlines, Airport, DRI, Smuggling,
തിരുവനന്തപുരം:(www.kasargodvartha.com 27/04/2018) തിരുവനന്തപുരം വിമാനത്താവളം വഴി കാസര്‍കോട് സ്വദേശികള്‍ കടത്തിയ 1.7 കിലോ സ്വര്‍ണം പിടികൂടി. കള്ളക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്നാണ് സൂചന. കാസര്‍കോട് സ്വദേശികളായ അബ്ദുള്‍ മജീദ് (39), സിറാജ് (21) എന്നിവരാണ് പിടിയിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണക്കള്ളക്കടത്ത് പിടികൂടിയത്.

ബഹ്‌റൈനില്‍ നിന്ന് വ്യാഴാഴ്ച വൈകിട്ടോടെയാണ് രണ്ട് പേരും ഗള്‍ഫ് എയര്‍ വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയത്. അബ്ദുള്‍ മജീദ് കുവൈത്തില്‍ നിന്നാണ് ബഹ്‌റൈന്‍ വഴി തിരുവനന്തപുരത്തെത്തിയതെന്ന് റവന്യൂ ഇന്റലിജന്‍സ് വിഭാഗം പറഞ്ഞു. സിറാജ് ദുബൈയില്‍ നിന്ന് ബഹ്‌റൈന്‍ വഴിയാണ് തിരുവനന്തപുരത്തെത്തിയത്. ആരും തന്നുവിട്ടതല്ലെന്നും സ്വന്തമായി സ്വര്‍ണം കൊണ്ടുവരികയായിരുന്നുവെന്നുമാണ് ഇവര്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇരുവരും സ്വര്‍ണ കള്ളക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളാണെന്നാണ് റവന്യൂ ഇന്റലിജന്‍സ് പറയുന്നത്. പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ചാണ് അബ്ദുല്‍ മജീദ് ഒരു കിലോ വരുന്ന സ്വര്‍ണക്കട്ടി കൊണ്ട് വന്നത്. മൊബൈല്‍ ഫോണിന്റെ കവറിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്.

News, Thiruvananthapuram, Kerala, Top-Headlines, Airport, DRI, Smuggling, Kasaragod natives smuggled 1.7 kg of gold  via Thiruvananthapuram Airport

ബാഗിന്റെ സിബ്ബിന് സമീപത്ത് സ്വര്‍ണപേപ്പര്‍ രൂപത്തിലാണ് സിറാജ് സ്വര്‍ണം കടത്തിയത്. എക്‌സ് റേ പരിശോധനയിലും ഇത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. രഹസ്യവിവരം ലഭിച്ച അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടി പരിശോധിച്ചത്. മംഗളൂരു, കരിപ്പൂര്‍, നെടിമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെയാണ് ഇവര്‍ തിരുവനന്തപുരം വഴി സ്വര്‍ണക്കടത്തിന് ശ്രമിച്ചത്. ഇരുവരും ഇതിനു മുമ്പും സ്വര്‍ണം കടത്തിയതായാണ് ഡി ആര്‍ ഐ സംശയിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:News, Thiruvananthapuram, Kerala, Top-Headlines, Airport, DRI, Smuggling, Kasaragod natives smuggled 1.7 kg of gold  via Thiruvananthapuram Airport

< !- START disable copy paste -->