city-gold-ad-for-blogger
Aster MIMS 10/10/2023

കുത്തഴിഞ്ഞ വിദ്യാഭ്യാസരംഗവും അധാര്‍മിക പ്രവണതകളും നാടിന്റെ സ്വാസ്ഥ്യം തകര്‍ക്കും: കാന്തപുരം

കാസര്‍കോട്: (www.kasargodvartha.com 04.04.2018) കുത്തഴിഞ്ഞ വിദ്യാഭ്യാസരംഗവും അധാര്‍മിക പ്രവണതകളും നാടിന്റെ സ്വാസ്ഥ്യം തകര്‍ക്കുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ സമാപന സംഗമത്തിന്റെ പ്രചരണോദ്ഘാടനം കാസര്‍കോട്ട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാഥനില്ലാത കളരികളായി ക്യാമ്പസുകള്‍ മാറുന്നത് ആശങ്കയുളവാക്കുന്നതാണ്. വ്യക്തി-ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കേണ്ട ശ്രദ്ധ നല്‍കാതെ അരാജകത്വത്തിലേക്ക് വിടുന്ന പ്രവണത അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു പതിറ്റാണ്ടുകാലത്തെ മഅ്ദിന്‍ അക്കാദമിയുടെ മുന്നേറ്റം അഭിമാനകരമാണെന്നും ധാര്‍മികബോധമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള ഈ യത്‌നത്തില്‍ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും കാന്തപുരം ഉണര്‍ത്തി. ഡിസംബറില്‍ നടക്കുന്ന വൈസനിയം സമ്മേളനത്തിന്റെ സന്ദേശം എല്ലാ വിഭാഹം ജനങ്ങളിലുമെത്തിക്കുന്നതിന് സജീവമായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഡിസംബര്‍ 27 മുതല്‍ 30 വരെ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന സമ്മേളനത്തിന്റെ മുന്നോടിയായി രാജ്യത്തിനകത്തും പുറത്തും നടക്കുന്ന വിവിധ പ്രചാരണ പരിപാടികള്‍ക്ക് ഇതോടെ ഔദ്യോഗിക തുടക്കമായി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും വിദേശ നാടുകളിലും വിളംബരസമ്മേളനങ്ങള്‍ നടക്കും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ബുഖാരി, സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, അബ്ദുര്‍ റഹ് മാന്‍ ശഹീര്‍ അല്‍ബുഖാരി, സയ്യിദ് അലവി തങ്ങള്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഇബ്രാഹിം ബാഖവി മേല്‍മുറി, ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുഹമ്മദ് സഖാഫി പാത്തൂര്‍, ചിത്താരി അബ്ദുല്ല ഹാജി, സുലൈമാാന്‍ കരിവെള്ളൂര്‍, മദനി ഹമീദ് ഹാജി, കുവൈത്ത് അബ്ദുല്ല ഹാജി, സി.എം.എ ചേരൂര്‍, അഹ് മദ് ബെണ്ടിച്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കന്തല്‍ സൂപ്പി മദനി സ്വാഗതം പറഞ്ഞു.
കുത്തഴിഞ്ഞ വിദ്യാഭ്യാസരംഗവും അധാര്‍മിക പ്രവണതകളും നാടിന്റെ സ്വാസ്ഥ്യം തകര്‍ക്കും: കാന്തപുരം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, kanthapuram, Kanthapuram A.P. Aboobacker Musliyar's statement
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL