Join Whatsapp Group. Join now!
Aster MIMS 10/10/2023

പോലീസിനെ ആക്രമിച്ച് രക്ഷപ്പെടുന്ന ക്രിമിനല്‍ കേസിലെ പ്രതി റമീസ് ഒടുവില്‍ കുടുങ്ങി

സ്ഥിരമായി പോലീസിനെ ആക്രമിച്ച് രക്ഷപ്പെടുന്ന ക്രിമിനല്‍ കേസിലെ പ്രതി Kasaragod, Kerala, News, Police, Accuse, Attack, Arrest, Court, Remand, Criminal case accused arrested.
കാസര്‍കോട്: (www.kasargodvartha.com 27.04.2018) സ്ഥിരമായി പോലീസിനെ ആക്രമിച്ച് രക്ഷപ്പെടുന്ന ക്രിമിനല്‍ കേസിലെ പ്രതി റമീസ് ഒടുവില്‍ കുടുങ്ങി. വിദ്യാനഗര്‍ പാണലത്തെ റമീസ് എന്ന മുഹമ്മദ് റമീസിനെ (24 )യാണ് വിദ്യാനഗര്‍ എസ്.ഐ കെ.പി വിനോദ്കുമാറും സംഘവും ചേര്‍ന്ന് തന്ത്രപരമായി അറസ്റ്റു ചെയ്തത്. വിദ്യാനഗര്‍ എസ് ഐ ആയിരുന്ന രഘുത്തമനെയും ഡ്രൈവറെയും പാണലം കടവില്‍ വച്ച് രാത്രി ആക്രമിച്ച് പരിക്കേല്‍പ്പിച്ച് റമീസ് മുമ്പ് രക്ഷപ്പെട്ടിരുന്നു.

രണ്ടു വര്‍ഷം മുമ്പ് വിദ്യാനഗര്‍ എസ്.ഐ ആയിരുന്ന പ്രശോഭിനെയും റമീസ് ആക്രമിച്ചിരുന്നു. പാണലത്ത് രണ്ട് സംഘങ്ങള്‍ ചേരിതിരിഞ്ഞ് ആക്രമണം നടത്തുന്ന വിവരമറിഞ്ഞ് എത്തിയ എസ്.ഐ പ്രശോഭിനെ റമീസിന്റെ നേതൃത്വത്തിലുള്ളവര്‍ ആക്രമിച്ചിരുന്നു. ഇവരെ കൂടുതല്‍ പോലീസെത്തി പിരിച്ചുവിടുകയായിരുന്നു

Kasaragod, Kerala, News, Police, Accuse, Attack, Arrest, Court, Remand, Criminal case accused arrested.

എന്നാല്‍ ഇവിടെ വെച്ചും റമീസ് രക്ഷപ്പെടുകയും ഒളിവില്‍ കഴിഞ്ഞുവരികയുമായിരുന്നു. 2017 നവംബര്‍ 1 ന് വിദ്യാനഗര്‍ എസ്.ഐ വിനോദ് കുമാറിനെ റമീസ് ആക്രമിക്കുകയും ചീത്ത വിളിക്കുകയും ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ അന്നും കേസെടുത്തിരുന്നു. ഇയാളുടെ കൂട്ടുപ്രതികളെ അന്ന് എസ്.ഐ വിനോദ് കുമാര്‍ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും റമീസ് മാത്രം രക്ഷപ്പെട്ടു.

വ്യാഴാഴ്ച വൈകുന്നേരം നായന്‍മാര്‍മൂല ബസ്സ് സ്‌റ്റോപ്പിനു സമീപത്തുവെച്ചാണ് റമീസിനെ തന്ത്രപൂര്‍വ്വം പിടികൂടിയത്. പോലീസിനെ കണ്ട് ഓടിയ ഇയാളെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Police, Accuse, Attack, Arrest, Court, Remand, Criminal case accused arrested.
< !- START disable copy paste -->