city-gold-ad-for-blogger
Aster MIMS 10/10/2023

വാട്‌സ്ആപ്പില്‍ പോസ്റ്റിട്ട് വര്‍ഗീയ സംഘര്‍ഷം വളര്‍ത്താന്‍ ശ്രമിച്ചതിന് പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 18.04.2018) വാട്‌സആപ്പില്‍ പോസ്റ്റിട്ട് വര്‍ഗീയ സംഘര്‍ഷം വളര്‍ത്താന്‍ ശ്രമിച്ചതിന് പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ഐ.പി.സി. 153 (എ) വകുപ്പ് അനുസരിച്ചാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് നിരവധി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് നടത്തിയ പരിശോധനയില്‍ നിരവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് പോലീസ് സ്വമേധയാ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ലെങ്കിലും അന്വേഷണത്തില്‍ നിരവധി പേര്‍ പ്രതികളാകുമെന്നാണ് പോലീസ് സൂചന നല്‍കുന്നത്. പിടികൂടിയ നിരവധി മൊബൈല്‍ ഫോണുകള്‍ ഹൈടെക് വിദഗ്ദ്ധരുടെ പരിശോധനയ്ക്ക് അയക്കാനും പോലീസ് തീരുമാനിച്ചതായി അറിയുന്നു. സംഘര്‍ഷത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

വാട്‌സ്ആപ്പില്‍ പോസ്റ്റിട്ട് വര്‍ഗീയ സംഘര്‍ഷം വളര്‍ത്താന്‍ ശ്രമിച്ചതിന് പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Social-Media, Fake Notes, Whatsapp, Fake Post, Communal violence Attempt, Police Case, District Police Chief, communal Post in WhatsApp; Police case registered

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL