City Gold
news portal
» » » » » » » » » » » » » » » ഫോണിലൂടെ ശല്യം ചെയ്ത യുവാവിനെ യുവതി കര്‍ണാടകയിലേക്ക് വിളിപ്പിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; ബോധരഹിതനായ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 12.03.2018) ഫോണ്‍ ചെയ്ത് ശല്യം ചെയ്യുന്നുവെന്നാരോപിച്ച് യുവാവിനെ യുവതിയുടെ നേതൃത്വത്തിലുള്ള സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. മഞ്ചേശ്വരം പച്ചമ്പളം ദീനാര്‍ നഗറിലെ ഫായിസിനാണ് (28) മര്‍ദനമേറ്റത്. ഫായിസിനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം മഞ്ചേശ്വരം പാവൂരിലാണ് സംഭവം.

ഫായിസിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ദേര്‍ളക്കട്ടെയിലെ യുവതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫായിസിനെ കാറില്‍ തട്ടിക്കൊണ്ടുപോയത്. ഫായിസ് തന്നെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുവെന്നാരോപിച്ച് യുവതി സുഹൃത്ത് കുമ്പള ബത്തേരിയിലെ ഗള്‍ഫുകാരനോട് പരാതി ഉന്നയിച്ചിരുന്നു. ഗള്‍ഫുകാരന്റെ നിര്‍ദേശ പ്രകാരം യുവതി ചില യുവാക്കളെ കൂടെക്കൂട്ടുകയും ഫായിസിനെ തന്ത്രപൂര്‍വ്വം കര്‍ണാടക മുടിപ്പുവിലേക്ക് വിളിക്കുകയും ചെയ്തു.

Manjeshwaram, Kasaragod, Kerala, News, Youth, Car, Assault, Hospital, Complaint, Police, Case, Investigation, Natives,Youth assaulted by gang; police investigation started.

ഇതോടെ യുവാവ് കാറില്‍ മുടിപ്പുവിലെത്തി. ഈ സമയം അവിടെ കാത്തുനില്‍ക്കുകയായിരുന്ന യുവതിയും രണ്ടു യുവാക്കളും ഫായിസിനെ ഇതേ കാറില്‍ തന്നെ ബലമായി കിലോമീറ്ററുകളോളം തട്ടിക്കൊണ്ടുപോവുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഇരുമ്പു വടി കൊണ്ട് മുഖത്തടിയേറ്റ ഫായിസ് ബോധരഹിതനാവുകയായിരുന്നു. മര്‍ദനത്തിനിടയില്‍ വെള്ളം ചോദിച്ചപ്പോള്‍ പാവൂരിലെ ഒരു കടയുടെ മുന്നില്‍ കാര്‍ നിര്‍ത്തി ഫായിസിനെ ഇറക്കുകയായിരുന്നു. എന്നാല്‍ കാറില്‍ നിന്നിറങ്ങിയ ഉടന്‍ ഫായിസ് ബോധമറ്റ് വീഴുകയാണുണ്ടായത്. ഇതിനിടെ യുവതിയും സംഘവും കാറില്‍ സ്ഥലംവിടുകയും ചെയ്തു. നാട്ടുകാര്‍ ഫായിസിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Manjeshwaram, Kasaragod, Kerala, News, Youth, Car, Assault, Hospital, Complaint, Police, Case, Investigation, Natives,Youth assaulted by gang; police investigation started.
< !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date