city-gold-ad-for-blogger
Aster MIMS 10/10/2023

കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുപോവുകയായിരുന്ന ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 22.03.2018) കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുപോവുകയായിരുന്ന ലഹരി ഗുളികകളുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം മാടന്‍തറ മണ്ണാന്‍വാതില്‍ക്കലിലെ സഞ്ജയ് (20) യെയാണ് കാസര്‍കോട് എസ് ഐ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബുധനാഴ്ച റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നും പിടികൂടിയത്.

കൊല്ലം ഇന്റീരിയല്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയായ സഞ്ജയ് മംഗളൂരുവില്‍ പഠിക്കുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായി അപകടകാരിയായ ഉറക്കഗുളിക നിട്രോസണ്‍-10 കടത്താന്‍ ശ്രമിക്കുകയായിരുന്നു. ചെന്നൈ മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിലാണ് സഞ്ജയ് വന്നത്. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ സഞ്ജയ് ഇറങ്ങിയപ്പോള്‍ പോലീസ് നടത്തിയ പരിശോധനയിലാണ് 81 ലഹരി ഗുളികകള്‍ കണ്ടെത്തിയത്. സേലത്ത് നിന്നാണ് ഗുളിക കൊണ്ടുവന്നതെന്ന് സഞ്ജയ് പോലീസിന് മൊഴി നല്‍കി.

ലഹരി ഗുളികകള്‍ മംഗളൂരുവിലും ഗോവയിലുമെത്തിച്ച് വില്‍പന നടത്തുന്ന സംഘത്തില്‍പെട്ട ആളാണ് സഞ്ജയ്. ഒരു ഗുളികക്ക് 250 രൂപയാണ് വില. കേരളത്തിലെ മെഡിക്കല്‍ ഷോപ്പുകളില്‍ ഇത്തരം ഗുളികകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്‍കാറില്ല. ലഹരിക്ക് വേണ്ടിയാണ് ഇങ്ങനെയുള്ള ഗുളികകള്‍ ഉപയോഗിക്കാറുള്ളത്.
കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുപോവുകയായിരുന്ന ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Youth, Students, Top-Headlines, Youth arrested with Drug
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL