Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭര്‍തൃമതിയെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അപമാനിച്ചതായി പരാതി; രണ്ടുപേര്‍ക്കെതിരെ കേസ്

ഭര്‍തൃമതിയെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. Kasaragod, Kerala, news, Kanhangad, case, Police, Social-Media, Top-Headlines, Woman abused in WhatsApp; Complaint lodged
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.03.2018) ഭര്‍തൃമതിയെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ബല്ലാ കടപ്പുറത്തെ ഭര്‍തൃമതിയുടെ പരാതിയില്‍ അജാനൂര്‍ കൊളവയല്‍ ചാലിയന്നായില്‍ സി എച്ച് മുഹമ്മദ് കുഞ്ഞി, ബല്ലാ കടപ്പുറം വടകരമുക്കിലെ സി കെ റഹ് മത്തുല്ല എന്നിവര്‍ക്കെതിരെയാണ് കേസ്.

സി എച്ച് മുഹമ്മദ് കുഞ്ഞി എന്നയാള്‍ അഡ്മിനായി 0096566755591 എന്ന മൊബൈല്‍ നമ്പറില്‍ പ്രസിഡണ്ടും കുടുംബവും എന്ന പേരില്‍ 28 അംഗങ്ങളുള്ള ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ആ ഗ്രൂപ്പില്‍ പരാതിക്കാരിയെ തീര്‍ത്തും അപകീര്‍ത്തിപ്പെടുത്തുകയും അശ്ലീല പ്രയോഗങ്ങള്‍ ചേര്‍ത്ത് അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി. ഈ ഗ്രൂപ്പില്‍ ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് പുറമെ കാഞ്ഞങ്ങാട്ടെ പല പൊതുപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

തീര്‍ത്തും വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനും ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ അവമതിപ്പെടുത്താനും ഈ വോയ്സ് ക്ലിപ്പ് വ്യാപകമായി പ്രചരിക്കുന്നത് കാരണം ജീവിതം തന്നെ ദുസ്സഹമായെന്നും പരാതിയിലുണ്ട്. ഈ വോയ്സ് ക്ലിപ്പ് സി കെ റഹ് മത്തുല്ല എന്നയാള്‍ 920760077 എന്ന നമ്പറില്‍ നിന്നും 156 മെമ്പര്‍മാരുള്ള ഗ്രൂപ്പിലേക്ക് പകര്‍ത്തി നല്‍കി തന്നെ അപമാനിച്ചുവെന്നും ഭര്‍തൃമതി പരാതിപ്പെട്ടു.

ഇവരുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെയും ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, case, Police, Social-Media, Top-Headlines, Woman abused in WhatsApp; Complaint lodged
< !- START disable copy paste -->