City Gold
news portal
» » » » » » » » കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബി.എം ജമാലിന്റെ വീട്ടിലെ രണ്ട് അലമാര പൊളിക്കാനെത്തിയ വിജിലന്‍സിന് കിട്ടിയത് മാതാവിന്റെ പെന്‍ഷന്‍ പാസ്ബുക്കും വസ്ത്രങ്ങളും മാത്രം

കാസര്‍കോട്: (www.kasargodvartha.com 13.03.2018) ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് വിജിലന്‍സ് റെയ്ഡ് നടത്തിയ കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബി.എം ജമാലിന്റെ വീട്ടില്‍ രണ്ട് അലമാര പൊളിക്കുന്നതിനായി തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവുമായെത്തിയ വിജിലന്‍സ് സംഘത്തിന് കിട്ടിയത് മാതാവിന്റെ പെന്‍ഷന്‍ പാസ്ബുക്കും വസ്ത്രങ്ങളും മാത്രം. വിജിലന്‍സ് സീല്‍ ചെയ്തുപോയ അലമാരയ്ക്ക് പോലീസ് കാവല്‍ ഏര്‍പെടുത്തണമെന്ന് കാണിച്ച് ജമാലിന്റെ സഹോദരന്‍ ബി.എം സാദിഖ് കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പിക്കും വിജിലന്‍സ് ഡയറക്ടര്‍്ക്കും കത്ത് നല്‍കിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് വിജിലന്‍സ് അലമാര പൊളിക്കാനുള്ള കോടതി ഉത്തരവുമായെത്തിയത്.

കുടുംബ വീട്ടിലെ രണ്ട് അലമാരകളില്‍ ഒന്ന് ജമാലിന്റെ മാതാവിന്റെതും മറ്റൊന്ന് ദുബൈ എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ഫൈനാന്‍സ് ഓഫീസറായി ജോലി ചെയ്യുന്ന ഇര്‍ഷാദിന്റെ അലമാരയുമാണ്. ഇതിന്റെ താക്കോല്‍ വിജിലന്‍സിന് കിട്ടിയിരുന്നില്ല. ഇതേതുടര്‍ന്നാണ് നേരത്തെ റെയ്ഡിനെത്തിയപ്പോള്‍ അലമാര സീല്‍ ചെയ്ത് വിജിലന്‍സ് മടങ്ങിയത്. ജമാലിന്റെ സഹോദരന്റെ കത്തിനെ തുടര്‍ന്ന് അലമാര എത്രയും പെട്ടെന്ന് തുറന്ന് പരിശോധിക്കാന്‍ വിജിലന്‍സ് നിര്‍ബന്ധിതരാവുകയായിരുന്നു. മാതാവിന്റെ അലമാര തുറന്നപ്പോള്‍ ബാങ്ക് പാസ്ബുക്കും കുറച്ച് വസ്ത്രങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. ജമാലിന്റെ പിതാവ് ബിഡിഒ ആയിരുന്നതിനാല്‍ 20,000 രൂപയോളം പെന്‍ഷന്‍ മാതാവിന് ലഭിച്ചുകൊണ്ടിരുന്നു. ഇതിന്റെ പാസ്ബുക്കും മറ്റുമാണ് അലമാരയിലുണ്ടായിരുന്നത്.

പ്രാധാന്യമുള്ള മറ്റു രേഖകളൊന്നും വിജിലന്‍സിന് ഈ അലമാരയില്‍ നിന്നും കണ്ടെടുക്കാനായില്ല. ഇര്‍ഷാദിന്റെ അലമാര തുറന്നപ്പോള്‍ അതില്‍ മുഴുവനും വസ്ത്രങ്ങളും മറ്റുമായിരുന്നു. ഈ അലമാരയില്‍ നിന്നും വിജിലന്‍സിന് ഒന്നും കിട്ടിയില്ല. ജമാലിന്റെ മൂത്ത സഹോദരന്‍ നൗഷാദ് ദുബൈയില്‍ 20 വര്‍ഷക്കാലം പ്രതിമാസം 50 ലക്ഷം രൂപ ശമ്പളത്തില്‍ ഒരു കമ്പനിയിലാണ് ജോലി ചെയ്തുവന്നിരുന്നത്. പിന്നീട് ഈ കമ്പനി ദുബൈയിലെ ഒരു കുടുംബം ഏറ്റെടുത്തതോടെയാണ് നൗഷാദ് കമ്പനിയില്‍ നിന്നും ഒഴിവായത്. ഇതിനു ശേഷം റാസല്‍ഖൈമയില്‍ ഏതാണ്ട് 90 കോടിയോളം രൂപ മുടക്കി മലബാര്‍ ഗോള്‍ഡ് പാര്‍ട്ണര്‍ക്കൊപ്പം പ്രൊഫഷണല്‍ കോളജ് നടത്തിവരികയാണ്. നൗഷാദിന് കോഴിക്കോട് അടക്കം പല സ്ഥലങ്ങളിലും സ്വത്ത് വകകളുണ്ട്. ഈ സ്വത്തുക്കളെല്ലാം ജമാലിന്റേതാണെന്ന് സംശയിച്ചാണ് വിജിലന്‍സ് ജമാലിനെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതെന്നാണ് അറിയുന്നത്.

നൗഷാദിന്റെ എല്ലാ സ്വത്ത് വകകള്‍ക്കും കൃത്യമായ രേഖകളുള്ളതായും അതുകൊണ്ടു തന്നെ വിജിലന്‍സിന്റെ അന്വേഷണത്തെ ഒരു തരത്തിലും ഭയപ്പെടുന്നില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ജമാലിനെ മനപൂര്‍വ്വം ബുദ്ധിമുട്ടിപ്പിക്കാന്‍ വേണ്ടിയും ജനങ്ങള്‍ മുന്നില്‍ താറടിച്ചുകാണിക്കാനുമാണ് ഇപ്പോഴത്തെ റെയ്‌ഡെന്നും കുടുംബാംഗങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു.

Related News:
കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറി ബി.എം ജമാലിന്റെ വീട്ടിലെ റെയ്ഡ്; വിജിലന്‍സിന് രജിസ്‌ട്രേഡ് കത്തുമായി സഹോദരന്‍ രംഗത്ത്, സീല്‍ ചെയ്ത അലമാരകള്‍ക്ക് പോലീസ് കാവല്‍ ഏര്‍പെടുത്തണമെന്ന് ആവശ്യം

അഡ്വ. ജമാലിനെതിരായ വിജിലന്‍സ് റെയ്ഡിനുപിന്നില്‍ രാഷ്ട്രീയ കരുനീക്കങ്ങളെന്ന് ആരോപണം; ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടയിടല്‍

കേന്ദ്ര വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബി.എം ജമാലിന്റെ വീട്ടില്‍ നിന്നും വിജിലന്‍സിന് കാര്യമായ രേഖകളൊന്നും ലഭിച്ചില്ലെന്ന് മഹസര്‍ റിപോര്‍ട്ട്; സ്വത്തിടപാട് സംബന്ധിച്ച് രജിസ്ട്രാര്‍ ഓഫീസുകളില്‍ പരിശോധന നടത്തുമെന്ന് വിജിലന്‍സ്, രേഖകള്‍ നേരത്തെ തന്നെ ലഭിച്ചതായും അധികൃതര്‍

തന്റെ പേരിലുള്ളത് കോഴിക്കോട്ട് 6 സെന്റ് സ്ഥലവും ഉദുമയില്‍ 10 സെന്റ് സ്ഥലവും മാത്രം; സ്വത്ത് വിവരം 2014 ല്‍ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നുവെന്ന് അഡ്വ. ബി.എം ജമാല്‍, അന്വേഷണം നടത്തുന്നത് പുതുതായി രജിസ്റ്റര്‍ ചെയ്ത കേസിലെന്ന് വിജിലന്‍സ് എസ് പി

കേന്ദ്ര വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബി.എം ജമാലിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; പരിശോധന എട്ടു വര്‍ഷം മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെന്ന് സൂചന

Also Read:

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Raid, Vigilance-raid, Top-Headlines, Vigilance raid; No documents found from Jamal's house
< !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date