city-gold-ad-for-blogger
Aster MIMS 10/10/2023

വേനല്‍ കത്തുന്നു, ചൈത്രവാഹിനിയും പയസ്വിനിയും ചന്ദ്രഗിരിയും വറ്റി, ആറ് നദികളുള്ള കാസര്‍കോട്ടും കടുത്ത കുടിവെള്ള ക്ഷാമം

കാസര്‍കോട്: (www.kasargodvartha.com 06.03.2018) വേനല്‍ കനത്തതോടെ സംസ്ഥാനത്തെ വടക്കേ ജില്ലയായ കാസര്‍കോട്ട് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ചൈത്രവാഹിനിയും പയസ്വിനിയും ചന്ദ്രഗിരിയും തുടങ്ങി ആറ് നദികളൊഴുകുന്ന ജില്ലയില്‍ ജലസ്രോതസുകളെല്ലാം മാര്‍ച്ച് തുടങ്ങുംമുമ്പേ വറ്റി. കേരളത്തില്‍ ആറ് നദികളുള്ള ഏക ജില്ലയാണ് കാസര്‍കോട്. എന്നാലിപ്പോള്‍ കൂടുതല്‍ ജലക്ഷാമം അനുഭവിക്കുന്ന ജില്ലകൂടിയാണ് കാസര്‍കോട്.

ജില്ലയിലെ പ്രധാന ജലസ്രോതസ്സുകളാണ് ചൈത്രവാഹിനി, പയസ്വിനി, ചന്ദ്രഗിരി, തേജസ്വിനി തുടങ്ങിയ പുഴകള്‍. ഇതില്‍ ചൈത്ര വാഹിനിയും പയസ്വിനിയും പൂര്‍ണ്ണമായും വറ്റിക്കഴിഞ്ഞു. ചിലയിടങ്ങളില്‍ മാത്രം വെള്ളത്തിന്റെ നേരിയ ഉറവ ബാക്കിയുണ്ട്. മലയോര ഗ്രാമ പഞ്ചായത്തുകളായ വെസ്റ്റ് എളേരി, ബളാല്‍, ഈസ്റ്റ് എളേരി തുടങ്ങിയ സ്ഥലങ്ങളിലെ ആയിരകണക്കിന് കുടുംബങ്ങള്‍ വേനല്‍ക്കാലത്ത് കുടിവെള്ളത്തിന് ആശ്രയിച്ചിരുന്നത് ചൈത്രവാഹിനിപ്പുഴയെയായിരുന്നു. പുഴ ഇപ്പോഴെ വറ്റിയത് ജനങ്ങള്‍ക്ക് ഏറെ ദുരിതമാണ്. തലക്കാവേരിയില്‍ നിന്നുമാണ് ചൈത്രവാഹിനിപ്പുഴ ഉത്ഭവിക്കുന്നത്.

വേനല്‍ കത്തുന്നു, ചൈത്രവാഹിനിയും പയസ്വിനിയും ചന്ദ്രഗിരിയും വറ്റി, ആറ് നദികളുള്ള കാസര്‍കോട്ടും കടുത്ത കുടിവെള്ള ക്ഷാമം


ചൈത്രവാഹിനിയെ കൊന്നക്കാട് മുതല്‍ കാര്യങ്കോട് വരെയുള്ളവരും പയസ്വിനി പുഴയെ പാണത്തൂര്‍ മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള ജനങ്ങളും വേനല്‍ക്കാലത്ത് ആശ്രയിച്ചിരുന്നു. ഈ പുഴകളില്‍ ഉപ്പ് വെള്ളം കലരാറില്ല. അത്‌കൊണ്ടുതന്നെ ഈ പുഴകളിലെ വെള്ളം ജനങ്ങള്‍ നേരിട്ട് കുടിക്കുവാനും കുളിക്കുവാനും മറ്റും ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ പുഴക്കടവിലും വറ്റിവരണ്ട പുഴയിലും കുഴികള്‍ തീര്‍ത്താണ് ആളുകള്‍ കുടിവെള്ളം കണ്ടെത്തുന്നത്.

ചന്ദ്രഗിരി പുഴയും തേജസ്വിനിയും ഉപ്പുവെള്ളം കലര്‍ന്നതാണെങ്കിലും ജനങ്ങള്‍ ഉപയോഗിക്കാറുണ്ടായിരുന്നു. ജില്ലയിലെ മിക്ക കുടിവെള്ള വിതരണ പദ്ധതികളുടെയും പമ്പ് ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നത് പുഴകളോട് ചേര്‍ന്ന സ്ഥലങ്ങളിലാണ്. അതുകൊണ്ടുതന്നെ വേനലില്‍ പുഴകള്‍ വറ്റാന്‍ തുടങ്ങിയത് കുടിവെള്ള വിതരണ പദ്ധതികളെയും ബാധിക്കും.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആദ്യമായാണ് ജില്ലയിലെ പുഴകള്‍ ഇത്രത്തോളം വറ്റുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഏപ്രിലിന് മുമ്പ് തന്നെ വേനല്‍മഴ കിട്ടിയില്ലെങ്കില്‍ ജില്ല കടുത്ത ജലക്ഷാമം നേരിടുമെന്ന് നാട്ടുകാരും ജലവകുപ്പും ആശങ്കപ്പെടുന്നു.

Keywords:  Kerala, kasaragod, news, River, Drinking water, Summer: Drinking water famine in Kasargod

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL