Join Whatsapp Group. Join now!
Aster MIMS 10/10/2023

ബസ് ചാര്‍ജ് വര്‍ധന: വിദ്യാര്‍ത്ഥികളുടെ നിരക്കിലും വര്‍ധനവുണ്ട്, ആദ്യ ഫെയര്‍ സ്റ്റേജില്‍ ഒരുരൂപ, തുടര്‍ന്നുള്ള സ്റ്റേജുകളില്‍ വര്‍ധിപ്പിച്ച നിരക്കിന്റെ 25% കൂടുതല്‍; ഓരോ സ്‌റ്റേജിലെയും നിരക്ക് വര്‍ധന അറിയാം

അഞ്ച് ദിവസം നീണ്ടുനിന്ന സ്വകാര്യ ബസ് സമരം, വിദ്യാര്‍ത്ഥികളുടെ നിരക്ക് അഞ്ച് രൂപയാക്കണമെന്നNews, Kasaragod, Kerala, Students, Bus Charge,Compliant, RTO,
കാസര്‍കോട്:(www.kasargodvartha.com 04/03/2018) അഞ്ച് ദിവസം നീണ്ടുനിന്ന സ്വകാര്യ ബസ് സമരം, വിദ്യാര്‍ത്ഥികളുടെ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ആവശ്യം അംഗീകരിക്കാതെ തന്നെ അവസാനിപ്പിച്ചെങ്കിലും 2018 ഫെബ്രുവരി 26 ന് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം വിദ്യാര്‍ത്ഥികളുടെ നിരക്കിലും നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഓരോ ഫെയര്‍ സ്റ്റേജിലും നിലവില്‍ വര്‍ധിപ്പിച്ച നിരക്കിന്റെ 25 ശതമാനമാണ് വിദ്യാര്‍ത്ഥികള്‍ കൂടുതലായി നല്‍കേണ്ടത്.

2.5 കിലോമീറ്റര്‍ വരെയുള്ള ഒന്നാം ഫെയര്‍ സ്റ്റേജില്‍ ഒരു രൂപയാണ് വിദ്യാര്‍ത്ഥികളുടെ നിരക്ക്. അതായത് ഒന്നാം സ്‌റ്റേജില്‍ വര്‍ധനവുണ്ടായിട്ടില്ല. രണ്ടാം സ്റ്റേജില്‍ ഏഴ് രൂപയുണ്ടായിരുന്ന മിനിമം ബസ് ചാര്‍ജ് എട്ട് ആയി വര്‍ധിപ്പിച്ചു. ഈ സ്‌റ്റേജില്‍ വിദ്യാര്‍ത്ഥിനിരക്ക് വര്‍ധിപ്പിച്ച തുകയുടെ 25 ശതമാനം കൂടി. അതായത് വര്‍ധിപ്പിച്ച ഒരു രൂപയുടെ 25 ശതമാനമായ 25 പൈസ കൂടുതല്‍ നല്‍കണം. നിലവില്‍ ഒന്നര രൂപയാണ് ഈ സ്റ്റേജിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി നിരക്ക്. അത് ഒരു രൂപ 75 പൈസയാകും. ഇങ്ങനെ വരുമ്പോള്‍ ചില്ലറ നിരക്ക് 49 പൈസയില്‍ കൂടുതലാണെങ്കില്‍ തൊട്ടടുത്ത റൗണ്ട് ഫിഗറിലും കുറവാണെങ്കില്‍ തൊട്ടുമുമ്പുള്ള റൗണ്ട് ഫിഗറിലുമാണ് കണക്കാക്കുന്നത്. അതായത് 75 പൈസ എന്നത് 49 പൈസയില്‍ കൂടുതലായത് കൊണ്ട് 1.75 പൈസ എന്നത് രണ്ട് രൂപയായി കണക്കാക്കും.



7.5 കിലോ മീറ്റര്‍ വരെയുള്ള മൂന്നാം സ്റ്റേജിലും രണ്ട് രൂപയാണ് വിദ്യാര്‍ത്ഥിനിരക്ക്. എന്നാല്‍ 10 കിലോ മീറ്റര്‍ മുതല്‍ 17.5 കിലോ മീറ്റര്‍ വരെയുള്ള നാല്, അഞ്ച്, ആറ്, ഏഴ് ഫെയര്‍ സ്റ്റേജുകളില്‍ വിദ്യാര്‍ത്ഥികള്‍ മൂന്ന് രൂപ നല്‍കണം. അതായത് ബസ് ചാര്‍ജ് 12 രൂപ മുതല്‍ 17 രൂപ വരെയുള്ള ദൂരത്തിന് മൂന്ന് രൂപയാണ് വിദ്യാര്‍ത്ഥി നിരക്ക്.

News, Kasaragod, Kerala, Students, Bus Charge,Compliant, RTO,Students bus concession charge hike

20 കിലോ മീറ്റര്‍ മുതല്‍ 27.5 കിലോ മീറ്റര്‍ വരെ നാല് രൂപയും 37.5 കിലോ മീറ്റര്‍ വരെ അഞ്ച് രൂപയും തുടര്‍ന്ന് ആറ് രൂപയും വിദ്യാര്‍ത്ഥികള്‍ നല്‍കണം. അതായത് ബസ് നിരക്ക് 24 രൂപ വരെ നാല് രൂപയും 31 രൂപ വരെ അഞ്ച് രൂപയും 33 രൂപ മുതല്‍ തുടര്‍ന്ന് ആറ് രൂപയുമാണ് വിദ്യാര്‍ത്ഥി നിരക്ക്. പുതുക്കിയ നിരക്ക് മാര്‍ച്ച് ഒന്ന് മുതല്‍ നിലവില്‍ വന്നുവെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥി നിരക്കുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പോലെ വിദ്യാര്‍ത്ഥി നിരക്കില്‍ തീരെ വര്‍ധനവുണ്ടായിട്ടില്ല എന്നത് ശരിയല്ലെന്നും വര്‍ധനവ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്നും കാസര്‍കോട് ആര്‍ ടി ഒ ബാബു ജോണ്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതേസമയം, ശനിയാഴ്ച ഉച്ചയ്ക്ക് 12.54 നാണ് താന്‍ ആര്‍ടിഒ ഓഫീസുമായി ബന്ധപ്പെട്ടതെന്നും എന്നാല്‍ വര്‍ധനവുണ്ടായിട്ടില്ലെന്ന അറിയിപ്പാണ് ലഭിച്ചതെന്നും പുത്തിഗെ പഞ്ചായത്ത് അംഗം ഇ കെ മുഹമ്മദ്കുഞ്ഞി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

വിദ്യാര്‍ത്ഥി നിരക്ക് വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും പലയിടത്തും വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. എന്നാല്‍ കാസര്‍കോട്ട് ഇത്തരം പ്രശ്‌നങ്ങളൊന്നുംതന്നെ ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ആര്‍ടിഒ ബാബു ജോണ്‍ പറഞ്ഞു. നിരക്ക് കൂടുതല്‍ വാങ്ങിയതിന്റെ പേരിലാണ് പലയിടത്തും വാക്കേറ്റം ഉണ്ടാകുന്നത്. കൂടുതല്‍ നിരക്ക് ഈടാക്കിയതുമായി ബന്ധപ്പെട്ട് ഒരു പെണ്‍കുട്ടി ആര്‍ ടി ഒയെ ബന്ധപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥി നിരക്കില്‍ വന്ന വര്‍ധനവ് വ്യക്തമാക്കിക്കൊടുക്കുകയും ഉത്തരവില്‍ പറയുന്നതില്‍ കൂടുതല്‍ ഈടാക്കുന്നുണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ആരും വിളിച്ചിട്ടില്ല. ഇതിന്റെ പേരില്‍ പെണ്‍കുട്ടിക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നിട്ടില്ല എന്നാണ് കരുതുന്നത്. ആര്‍ ടി ഒ വ്യക്തമാക്കി. വിദ്യാര്‍ത്ഥി നിരക്കിന്റെ പേരില്‍ കൂടുതല്‍ ഈടാക്കുകയോ മറ്റു മോശം പ്രതികരണങ്ങള്‍ നേരിടേണ്ടിവരികയോ ചെയ്താല്‍ ആര്‍ടിഒയ്ക്ക് പരാതി നല്‍കാമെന്നും ഉടനടി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Students, Bus Charge,Compliant, RTO,Students bus concession charge hike 
< !- START disable copy paste -->