City Gold
news portal
» » » » » » » » » വൈദ്യുതി ലൈനില്‍ തട്ടി വൈക്കോലിന് തീപിടിച്ച് ലോറിയടക്കം കത്തിനശിച്ചു; ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 12.03.2018) വൈദ്യുതി ലൈനില്‍ തട്ടി വൈക്കോലിന് തീപിടിച്ച് ലോറിയടക്കം കത്തിനശിച്ചു. ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ മരുതോം ചുള്ളി വഴി കൊണ്ടുവരികയായിരുന്ന വൈക്കോല്‍ ലോറിക്കാണ് തീപിടിച്ചത്. വൈക്കോല്‍കെട്ട് വൈദ്യുതിലൈനില്‍ തട്ടി തീപ്പൊരി വീണതാണ് അപകടകാരണമെന്ന് പരിസരവാസികള്‍ പറഞ്ഞു.

പരിസരത്തെ ക്ഷീരകര്‍ഷകര്‍ക്ക് വില്‍ക്കാനാണ് വൈക്കോല്‍ കൊണ്ടുവന്നത്. റോഡിലേക്ക് താഴ്ന്ന് നിന്ന ലൈനില്‍ തട്ടിയതോടെ വൈദ്യുതി നിലച്ചു. ലൈനുകള്‍ തമ്മില്‍ തട്ടിയുരസിയതാണ് തീ പടരാന്‍ കാരണമായത്. സംഭവം കണ്ട് പരിസരവാസികള്‍ വെള്ളംകൊണ്ടുവന്ന് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തീ ആളിയതോടെ കെടുത്താനാവാതെ നാട്ടുകാര്‍ ഭീതിയിലായി.

തുടര്‍ന്ന് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. അപ്പോഴേക്കും ലോറി പൂര്‍ണമായും കത്തിനശിച്ചിരുന്നു. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് പോലീസും സ്ഥലത്തെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accident, Vellarikundu, Lorry, Burnt, Straw lorry burned; Driver and helper escaped
< !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date