Join Whatsapp Group. Join now!

ആരാധനാലയത്തിനു മുന്നിലെ തോരണങ്ങള്‍ നശിപ്പിച്ചതിന്റെ പേരില്‍ പ്രകടനത്തിന് തുനിഞ്ഞ എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു; പോലീസ് സ്‌റ്റേഷനിലും മുദ്രാവാക്യം

ആരാധനാലയത്തിനു മുന്നിലെ തോരണങ്ങളും ഫ്‌ളക്‌സുകളും നശിപ്പിച്ചതിന്റെ പേരില്‍ പ്രകടനത്തിന് തുനിഞ്ഞ 20 ഓളം എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. Kasaragod, Kerala, news, Choori, arrest, Police, police-station, SDPI volunteers arrested for conduct Protest march
കാസര്‍കോട്: (www.kasargodvartha.com 17.03.2018) ആരാധനാലയത്തിനു മുന്നിലെ തോരണങ്ങളും ഫ്‌ളക്‌സുകളും നശിപ്പിച്ചതിന്റെ പേരില്‍ പ്രകടനത്തിന് തുനിഞ്ഞ 20 ഓളം എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. ചൂരി ബട്ടംപാറയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. ചൂരി മീപ്പുഗിരിയിലെ ആരാധാനാലയത്തിന് മുന്‍വശം സ്ഥാപിച്ച തോരണങ്ങളും ഫ്‌ളക്‌സുകളുമാണ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ നശിപ്പിച്ചത്. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ബട്ടംപാറയില്‍ പ്രകടനത്തിനായെത്തിയത്. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നതിനാല്‍ പ്രകടനം നടത്തിയാല്‍ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും പ്രകടനത്തിന് തുനിഞ്ഞതോടെയാണ് പ്രകടനത്തിലേര്‍പെട്ട എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് ബസില്‍ അറസ്റ്റു ചെയ്തുകൊണ്ടുപോയത്.

സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലീസിന്റെ അന്യായമായ നടപടിക്കെതിരെ മുദ്രാവാക്യം വിളിച്ചു. പിന്നീട് സിഐ ഉള്‍പെടെയുള്ള ഉദ്യോഗസ്ഥര്‍ എത്തി ഇവരെ ശാന്തരാക്കുകയായിരുന്നു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Related News:
ആരാധനാലയത്തിന് മുന്നില്‍ സ്ഥാപിച്ച കൊടിതോരണങ്ങളും ഫ്‌ളക്‌സുകളും ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ചു; പ്രതികള്‍ സിസിടിവിയില്‍ കുടുങ്ങി, 4 പേര്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Choori, arrest, Police, police-station, SDPI volunteers arrested for conduct Protest march
< !- START disable copy paste -->