city-gold-ad-for-blogger
Aster MIMS 10/10/2023

മാധ്യമപ്രവര്‍ത്തകന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് മുറിയില്‍ നിന്നും സ്വര്‍ണവളകളും മോതിരവും കവര്‍ന്ന കേസില്‍ രണ്ടുപ്രതികള്‍ക്കെതിരെ കുറ്റപത്രം


കാഞ്ഞങ്ങാട്: (www.kasargodvartha.com 14.03.2018) മാധ്യമപ്രവര്‍ത്തകന്‍ കരിന്തളം സുകുമാരന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്നും സ്വര്‍ണവളകളും മോതിരവും കവര്‍ന്ന കേസില്‍ രണ്ടുപ്രതികള്‍ക്കെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കാഞ്ഞങ്ങാട് വടകരമുക്കിലെ എം ജെ ഷംസീര്‍ (21), കുശാല്‍ നഗര്‍ നിത്യാനന്ദപോളിടെക്നികിന്  സമീപം താമസിക്കുന്ന ടി സക്കറിയ(18) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട്(രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

2017 മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ നാല് മണിക്കും 4.15 മണിക്കും ഇടയിലാണ് മാധ്യമപ്രവര്‍ത്തകനായ കരിന്തളം സുകുമാരന്റെ ആവിക്കരയിലെ ക്വാര്‍ട്ടേഴ്സില്‍ കവര്‍ച്ച നടന്നത്. സുകുമാരനും ഭാര്യ ഗൗരിയും പ്രഭാതസവാരിക്ക് പുറത്തുപോയപ്പോഴായിരുന്നു സംഭവം. പ്രഭാതസവാരി കഴിഞ്ഞ് ദമ്പതികള്‍ തിരിച്ചെത്തിയപ്പോള്‍ ക്വാര്‍ട്ടേഴ്സിന്റെ മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്നതായി കണ്ടു. അകത്തുകയറി നോക്കിയപ്പോള്‍ അലമാരയില്‍ നിന്നും വസ്ത്രങ്ങള്‍ വലിച്ചിട്ട നിലയിലായിരുന്നു.

രണ്ടരപവന്‍ വരുന്ന രണ്ട് സ്വര്‍ണവളകളും ഒരുമോതിരവും കവര്‍ച്ച ചെയ്തതായി കണ്ടെത്തി. സുകുമാരന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കവര്‍ച്ചക്കാരെക്കുറിച്ച് ആദ്യം സൂചനയൊന്നും ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് പോലീസ് 2017 സെപ്തംബര്‍ 8ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒരുമാസത്തിനുശേഷം കവര്‍ച്ചാക്കേസിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതോടെ പോലീസ് തുടരന്വേഷണത്തിന് കോടതിയുടെ അനുമതി തേടുകയും പ്രതികള്‍ അറസ്റ്റിലാവുകയുമായിരുന്നു.
മാധ്യമപ്രവര്‍ത്തകന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സ് മുറിയില്‍ നിന്നും സ്വര്‍ണവളകളും മോതിരവും കവര്‍ന്ന കേസില്‍ രണ്ടുപ്രതികള്‍ക്കെതിരെ കുറ്റപത്രം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, court, Family, Police, Robbery case; Charge sheet submitted
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL