Join Whatsapp Group. Join now!
Aster MIMS 10/10/2023

മണലെടുപ്പ് തടയാനെത്തിയ പോലീസിനു നേരെ അക്രമം

മണലെടുപ്പ് തടയാനെത്തിയ പോലീസിനു നേരെ അക്രമം. കീഴൂര്‍ പടിഞ്ഞാര്‍ കടപ്പുറത്ത് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഇവിടെ മണലെടുപ്പ് നടക്കുന്നതായി വിവരം Kasaragod, Kerala, news, Attack, Assault, sand mafia, Kizhur, Bekal, Police attacked by Sand mafia
കീഴൂര്‍: (www.kasargodvartha.com 13.03.2018) മണലെടുപ്പ് തടയാനെത്തിയ പോലീസിനു നേരെ അക്രമം. കീഴൂര്‍ പടിഞ്ഞാര്‍ കടപ്പുറത്ത് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ഇവിടെ മണലെടുപ്പ് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ രണ്ട് പോലീസുകാര്‍ എത്തുകയും മണലെടുപ്പ് തടയുകയും ചെയ്തു. ഇതിനിടെ മണല്‍ കടത്ത് സംഘം പോലീസുകാരെ കൈയ്യേറ്റം ചെയ്തു. വിവരമറിഞ്ഞ് എസ് ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘം എത്തിയപ്പോള്‍ മണല്‍ കടത്തുകാര്‍ തടഞ്ഞു.

തുടര്‍ന്ന് പോലീസും മണല്‍ കടത്തുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പോലീസിന്റെ കൃത്യനിര്‍വ്വഹണം സംഘം തടസപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Attack, Assault, sand mafia, Kizhur, Bekal, Police attacked by Sand mafia
< !- START disable copy paste -->