city-gold-ad-for-blogger
Aster MIMS 10/10/2023

കഞ്ചാവ് കടത്തുന്നതിനിടെ ഒരാള്‍ പിടിയില്‍; സുഹൃത്ത് എക്‌സൈസിനെ വെട്ടിച്ച് ബൈക്കുമായി കടന്നുകളഞ്ഞു

കുമ്പള: (www.kasargodvartha.com 13.03.2018) ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ ഒരാളെ എക്‌സൈസ് പിടികൂടി. കന്യാപാടിയിലെ അഹ് മദ് ജംഷീറിനെ (20)യാണ് ഒന്നേമുക്കാല്‍ കിലോ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. തിങ്കളാഴ്ച വൈകുന്നേരം അഹ് മദ് ജംഷീറും സുഹൃത്തും ബൈക്കില്‍ കഞ്ചാവ് കടത്തിക്കൊണ്ടുപോകുന്നതിനിടെ മഞ്ചേശ്വരത്ത് വാഹനപരിശോധന നടത്തുകയായിരുന്ന എക്‌സൈസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെപോയി.

ഇതോടെ എക്‌സൈസ് ഇരുവരെയും പിന്തുടരുകയായിരുന്നു. ഇതിനിടെ ബൈക്കിന് പിറകിലിരുന്ന അഹ് മദ് ജംഷീര്‍ കഞ്ചാവ് റോഡരികിലുള്ള കെട്ടിടത്തിലേക്ക് വലിച്ചെറിയുന്നതിനിടെ റോഡിലേക്ക് വീണു. പിന്തുടര്‍ന്നെത്തിയ എക്‌സൈസ് സംഘം ജംഷീറിനെ പിടികൂടിയെങ്കിലും സുഹൃത്ത് ബൈക്കുമായി കടന്നുകളയുകയായിരുന്നു. ജംഷീറിനെ പിന്നീട് അറസ്റ്റു ചെയ്തു. കൂട്ടുപ്രതിയെ കണ്ടെത്തുന്നതിന് എക്‌സൈസ് അന്വേഷണം ഊര്‍ജിതമാക്കി.
കഞ്ചാവ് കടത്തുന്നതിനിടെ ഒരാള്‍ പിടിയില്‍; സുഹൃത്ത് എക്‌സൈസിനെ വെട്ടിച്ച് ബൈക്കുമായി കടന്നുകളഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, arrest, Police, Bike, Friend, Ganja, Ganja seized, One arrested with Ganja
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL