city-gold-ad-for-blogger
Aster MIMS 10/10/2023

'കല്ലും മുള്ളും ശബരിമലയ്ക്ക്' എന്ന ഗാനം വികലമാക്കിയെന്ന് ആരോപണത്തില്‍ വിശദീകരണവുമായി എംഎല്‍എ മുഹ് യുദ്ദീന്‍ ബാവ

മംഗളൂരു: (www.kasargodvartha.com 11/03/2018)'കല്ലും മുള്ളും ശബരിമലയ്ക്ക്' എന്ന ഭക്തിഗാനം വികലമാക്കിയെന്ന തനിക്കെതിരെയുള്ള ആരോപണത്തില്‍ വിശദീകരണവുമായി മംഗളൂരു നോര്‍ത്ത് എംഎല്‍എ മുഹ് യുദ്ദീന്‍ ബാവ രംഗത്ത്. 'കല്ലും മുള്ളും ശബരിമലയ്ക്ക്' എന്ന ഗാനത്തിലെ വരികള്‍ക്ക് സമാനമായി തുളുഭാഷയില്‍ തന്റെ വികസന നേട്ടങ്ങള്‍ വിവരിക്കുന്ന പാട്ട് പുറത്തിറങ്ങിയിരുന്നു. 

യാഥാര്‍ത്ഥ പാട്ടിലേക്ക് ബാവയുടെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുന്ന പുതിയ വരികള്‍ കൂട്ടിച്ചേര്‍ത്തുവെന്നാണ് പരാതി. അയ്യപ്പ സ്വാമി സേവാ ട്രസ്റ്റ് ഓഫ് മറീലി ആണ് മാര്‍ച്ച് ഒമ്പതിന് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് എംഎല്‍എ ബാവ വ്യക്തിഗത നേട്ടങ്ങള്‍ക്കായി അയ്യപ്പ സ്വാമി ഭക്തിഗാനത്തെ വികലമാക്കി മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മറ്റൊരു പരാതി പുട്ടൂര്‍ പോലീസ് സ്റ്റേഷനിലും ഫയല്‍ ചെയ്തിട്ടുണ്ട്.

'കല്ലും മുള്ളും ശബരിമലയ്ക്ക്' എന്ന ഗാനം വികലമാക്കിയെന്ന് ആരോപണത്തില്‍ വിശദീകരണവുമായി എംഎല്‍എ മുഹ് യുദ്ദീന്‍ ബാവ

ഇതേ തുടര്‍ന്നാണ് വിശദീകരണവുമായി ബാവ രംഗത്തുവന്നത്. അയ്യപ്പസ്വാമിയുടെ ഭക്തനാണ് താനും, അയ്യപ്പ സ്വാമിയുമായി ബന്ധപ്പട്ട് നിരവധി പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. വിവേചനങ്ങളില്ലാത്ത പരിപാടികളില്‍ താനും പങ്കെടുത്തിട്ടുണ്ട്. അയ്യപ്പ ക്ഷേത്രത്തിന്റെ വികസനത്തിന് ഞാന്‍ സംഭാവന നല്‍കിയിട്ടുമുണ്ട്. 'എന്റെ അറിവില്ലാതെ, എന്റെ അനുയായികളോ അല്ലെങ്കില്‍ എന്നെ എതിര്‍ക്കുന്നവരോ ആയ ആരെങ്കിലും ഗാനം ഒരുക്കിയതായിരിക്കാം. ഈ പാട്ട് മതവികാരം വ്രണപ്പെടുത്തിയാല്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. മതവികാരങ്ങളെ വ്രണപ്പെടുത്തുക എന്നത് എന്റെ ലക്ഷ്യമല്ല, പാട്ട് ഇനിയും കൂടുതല്‍ പ്രചരിക്കാതിരിക്കാന്‍ ശ്രദ്ധിക്കും, അദ്ദേഹം പറഞ്ഞു.

ചിലര്‍ ഈ പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്യുന്നത്. എന്നെ തെറ്റിദ്ധരിച്ചതില്‍ വിഷമമുണ്ട്. ജനങ്ങളുടെ വികാരത്തെ ഉപദ്രവിക്കാന്‍ ഉദ്ദേശിക്കുന്ന ഒരൊറ്റ വരിയും പാട്ടിലില്ല. അത്തരത്തിലുള്ള ഒരു വരി ഉണ്ടെങ്കില്‍ ജനങ്ങള്‍ തരുന്ന എന്ത് ശിക്ഷ സ്വീകരിക്കാനും ഞാന്‍ തയ്യാറാണ്. ആവശ്യമെങ്കില്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്താമെന്നും എല്ലാ മതത്തിനും വേണ്ടി ഞാന്‍ എല്ലായ്പ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 15 ന് തന്റെ ജന്മദിനത്തില്‍ സൂറത്ത്കല്ലില്‍ 60 കോടി ചിലവില്‍ നിര്‍മിക്കുന്ന മാര്‍ക്കറ്റിന്റെ ശിലാസ്ഥാപന ചടങ്ങ് നടത്തുമെന്നും അന്നേ ദിവസം വിദ്യര്‍ത്ഥികള്‍ക്ക് പഠനത്തിനാവശ്യമായ പുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mangalore, Karnataka, National, MLA, Investigation, No role in distortion of Ayyappa Swamy song, says MLA Bava

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL