City Gold
news portal
» » » » » » » ആറുലക്ഷം രൂപയുടെ കറുപ്പുമായി യുവാവ് അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: (www.kasargodvartha.com 02/03/2018) ആറു ലക്ഷം രൂപ വിലവരുന്ന കറുപ്പുമായി യുവാവ് അറസ്റ്റിലായി. എടമുട്ടം പുളിഞ്ചോട് ചൂണ്ടയില്‍ പ്രാണ്‍ എന്ന് വിളിക്കുന്ന ജിനേഷി(30)നെയാണ് കൊടുങ്ങല്ലൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എല്‍. ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രീനാരായണപുരം പൂവത്തുംകടവ് പാലത്തിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ചെന്ത്രാപ്പിന്നിയില്‍നിന്ന് പതിനഞ്ച് ഗ്രാം കഞ്ചാവുമായി പിടിയിലായ എടത്തിരുത്തി പുളിഞ്ചോട് പുതിയവീട്ടില്‍ മുഹമ്മദ്‌റാഫി(34)യില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഗൂഡല്ലൂരില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പരിചയപ്പെട്ട ഒരാളില്‍നിന്നും അറുപതിനായിരം രൂപയ്ക്ക് വാങ്ങിയ കറുപ്പ് മറ്റൊരാള്‍ക്ക് മൂന്നുലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ജിനേഷ് പിടിയിലായത്. പിടിച്ചെടുത്ത കറുപ്പിന് വിപണിയില്‍ ആറുലക്ഷം രൂപ വിലവരുമെന്ന് എക്‌സൈസ് പറഞ്ഞു.

News, Kerala, Top-Headlines, Youth, Arrest, Karupp, Students, Court, Remanded, Illegial drug sale youth arrested


ഉദുമല്‍പ്പേട്ട്, കമ്പം എന്നിവിടങ്ങളില്‍നിന്നും കിലോയ്ക്ക് ഏഴായിരം രൂപ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് 15,000 രൂപ നിരക്കില്‍ തീരദേശത്ത് വില്‍പ്പന നടത്തിയിട്ടുള്ളതായി ഇയാള്‍ സമ്മതിച്ചതായി എക്‌സൈസ് പറഞ്ഞു.

ക്വട്ടേഷന്‍, ക്രിമിനല്‍സംഘങ്ങള്‍ക്കാണ് ഇയാള്‍ ലഹരി പദാര്‍ഥങ്ങള്‍ വില്‍പ്പന നടത്തിയിരുന്നത്. എടമുട്ടം, കാട്ടൂര്‍, ചെന്താപ്പിന്നി എന്നീ ഭാഗങ്ങളിലുള്ള നിരവധി വിദ്യാര്‍ഥികളും ഇയാളുടെ വലയില്‍പ്പെട്ടിട്ടുള്ളതായി എക്‌സൈസ് സംശയിക്കുന്നു. പിടിച്ചെടുത്ത കറുപ്പിന്റെ ഉറവിടം കണ്ടെത്താന്‍ എക്‌സൈസ് തീവ്രശ്രമം ആരംഭിച്ചിട്ടുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥരായ കെ.ജി. ജയചന്ദ്രന്‍, എം.കെ. കൃഷ്ണപ്രസാദ്, എ.ബി. സുനില്‍കുമാര്‍, എം.ആര്‍. നെല്‍സണ്‍, സി.എ. സാബു, കെ.എം. പ്രിന്‍സ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Top-Headlines, Youth, Arrest, Karupp, Students, Court, Remanded, Illegial drug sale youth arrested

About kvartha san

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date