Join Whatsapp Group. Join now!
Aster MIMS 10/10/2023

റേഷന്‍കടയില്‍നിന്നു കിട്ടിയ സൗജന്യ ഗോതമ്പില്‍ ചത്ത എലിയും ബീഡിക്കുറ്റിയും

റേഷന്‍കടയില്‍നിന്നു കിട്ടിയ സൗജന്യ ഗോതമ്പില്‍ ചത്ത എലിയും ബീഡിക്കുറ്റിയും. ചേലക്കര News, Kerala, Top-Headlines, Ration Shop, Health-Department,
ചേലക്കര:(www.kasargodvartha.com 02/03/2018) റേഷന്‍കടയില്‍നിന്നു കിട്ടിയ സൗജന്യ ഗോതമ്പില്‍ ചത്ത എലിയും ബീഡിക്കുറ്റിയും. ചേലക്കര ഗ്രാമപ്പഞ്ചായത്തിലെ അന്തിമഹാകാളന്‍കാവ് കോല്‍പ്പുറത്ത് കോളനിയില്‍ ലീല വാങ്ങിയ ഗോതമ്പിലാണ് ചത്ത എലാിയെയും ബീഡിക്കുറ്റിയും കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ റേഷന്‍കടയില്‍നിന്ന് അഞ്ചുകിലോ ഗോതമ്പാണ് സൗജന്യമായി ലഭിച്ചത്. ഗോതമ്പ് വാങ്ങി വീട്ടിലെത്തി നോക്കിയപ്പോഴാണ് ചത്തുദ്രവിച്ച നിലയില്‍ എലിയുടെ അവശിഷ്ടം കണ്ടത്. ഒപ്പം വലിച്ച് ബാക്കിയായ ബീഡിക്കുറ്റിയും കിട്ടി.

News, Kerala, Top-Headlines, Ration Shop, Health-Department,Dead rats and beedikutti in free wheat from ration shop


സിവില്‍ സപ്ലൈസ് ഓഫീസിലേക്ക് വിളിച്ചപ്പോള്‍ അന്വേഷിക്കാമെന്ന മറുപടിയാണ് കിട്ടിയതെന്ന് ലീല പറഞ്ഞു. ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്ന് അവരെത്തി പരിശോധന നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Top-Headlines, Ration Shop, Health-Department,Dead rats and beedikutti in free wheat from ration shop