city-gold-ad-for-blogger
Aster MIMS 10/10/2023

സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം: പ്രധാന മന്ത്രിക്കു 25,000 ഇമെയിലുകള്‍ അയക്കും

മംഗളൂരു: (www.kasargodvartha.com 13.03.2018) സമസ്ത സീനിയര്‍ ഉപാധ്യക്ഷനും ദക്ഷിണ കന്നഡ ജില്ലയിലുള്‍പ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസിയുമായിരുന്ന  സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി, ഖാസി സംയുക്ത സമര സമിതി എന്നിവയുടെ നേതൃത്വത്തില്‍ പ്രധാന മന്ത്രിക്കു 25,000 ഇമെയില്‍ സന്ദേശം കൈമാറും.

16 ന് മംഗളൂരുവില്‍ നടക്കുന്ന ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചിനോടനുബന്ധിച്ചുള്ള മൂന്നാംഘട്ട സമര പ്രഖ്യാപനത്തിന്റെ ഭാഗമായാണ് സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കി പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ട് വരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്കു ഇമെയില്‍ സന്ദേശങ്ങള്‍ കൈമാറുന്നത്. ഇതിനു വേണ്ടിയുള്ള എല്ലാ വിധ ഒരുക്കങ്ങളും നടന്നു വരികയാണ്.

16 ന് ഉച്ചക്ക് 3.30 ന് ബന്ദര്‍ സീനത്ത് ബക്ഷ് മസ്ജിദിലെ മഖാം സിയാറത്തോടെയാണ് ചടങ്ങിന് തുടക്കം കുറിക്കുക. തുടര്‍ന്ന് നാലിന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം: പ്രധാന മന്ത്രിക്കു 25,000 ഇമെയിലുകള്‍ അയക്കും

പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കണം: ത്വാഖ അഹമ്മദ് അല്‍ അസ്ഹരി

കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി മരണത്തിലെ ദുരൂഹതയകറ്റണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി, ഖാസി സംയുക്ത സമര സമിതി എന്നിവയുടെ നേതൃത്വത്തില്‍ 16 ന് വൈകുന്നേരം 3.30 ന് മംഗളൂരുവില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചിലും, മൂന്നാം ഘട്ട സമര പ്രഖ്യാപന ചടങ്ങിലും ജില്ലയില്‍ നിന്നും പരമാവധി ആളുകള്‍ സംബന്ധിക്കണമെന്ന് കീഴൂര്‍ മംഗളൂരു സംയുക്ത ജമാഅത്ത് ദക്ഷിണ കന്നഡ ജില്ലാ ഖാസി ത്വാഖാ അഹ് മദ് അല്‍ അസ്ഹരി അഭ്യര്‍ത്ഥിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Mangalore, news, Kasaragod, Top-Headlines, C.M Abdulla Maulavi, Death, Protest, C.M Abdulla Moulavi's Death; 25,000 mails send to PM
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL