City Gold
news portal
» » » » » » » » » » » ഓട്ടോറിക്ഷ നല്‍കാമെന്ന് പറഞ്ഞ് ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 23.03.2018) ഓട്ടോറിക്ഷ നല്‍കാമെന്ന് പറഞ്ഞ് ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഉള്ളാള്‍ ഒമ്പത്തുങ്കരയിലെ അരുണ്‍ കുമാറിനെ (36)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ആരിക്കാടിയിലെ ജയാനന്ദയുടെ പരാതിയിലാണ് അരുണ്‍ കുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നത്.

2017 മെയ് മാസം ടി.വി.എസ് ഷോറൂമില്‍ നിന്നും ഓട്ടോറിക്ഷ നല്‍കാമെന്ന് പറഞ്ഞാണ് അരുണ്‍ കുമാര്‍ 1,76,500 രൂപ കൈക്കലാക്കിയത്.ഓട്ടോറിക്ഷ നല്‍കുന്നതിന് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്തതായി അറിയിച്ച അരുണ്‍ കുമാര്‍ യൂണിയന്‍ ബാങ്കില്‍ തനിക്ക് അക്കൗണ്ടുണ്ടെന്നും പണം അതില്‍ നിക്ഷേപിച്ചാല്‍ മതിയെന്നും അറിയിക്കുകയായിരുന്നു. പണം നിക്ഷേപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ജയാനന്ദയ്ക്ക് ഓട്ടോറിക്ഷ ലഭിച്ചില്ല. ഇതോടെ താന്‍ വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ട ജയാനന്ദ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Kasaragod, Kerala, News, Auto-rickshaw, Cheating, Police, Arrest, Complaint, Investigation, Cheating case accused arrested.

കേരളത്തിലെ ചില ഭാഗങ്ങളിലും ദക്ഷിണ കര്‍ണാടകയിലും അരുണ്‍ കുമാര്‍ ഈ രീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇന്‍ഷുറന്‍സിന്റെ പേരിലും വായ്പ അടവിന്റെ പേരിലും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയും അരുണ്‍ കുമാര്‍ നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അരുണ്‍ കുമാറിനെ തലപ്പാടിയില്‍ വെച്ച് എസ് ഐ അജിത് കുമാര്‍, എഎസ്‌ഐ രാജീവ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി ശിവരാമന്‍, സിവില്‍ പോലീസ് ഓഫീസര്‍ പി. ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Auto-rickshaw, Cheating, Police, Arrest, Complaint, Investigation, Cheating case accused arrested.
< !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date