City Gold
news portal
» » » » » » » » മല്യമാര്‍ക്ക് ജീവിക്കാന്‍ പാവങ്ങളുടെ ധന 'സഹായം'!

അബ്ദുല്ല കെ.കെ കുമ്പള

(www.kasargodvartha.com 13.03.2018) രാജ്യത്ത് ഈ അടുത്തായി കേട്ടുകൊണ്ടിരിക്കുന്നത് നിരവധി ബാങ്കുകൊള്ളക്കാരുടെ ഒളിച്ചോട്ടത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ്. ഇത് പറയുമ്പോള്‍ രാത്രി കാലങ്ങളില്‍ ആരും കാണാതെ സി സി ടിവി ക്യാമറകളെപ്പോലും കബളിപ്പിച്ച് ബാങ്ക് ചുമരുകള്‍ കുത്തിത്തുറന്ന് സ്വര്‍ണ്ണം മോഷ്ടിക്കുന്ന ഓര്‍ഡിനറി മോഷ്ടാക്കളെയായിരിക്കും നിങ്ങള്‍ മനസില്‍ കണ്ടിട്ടുണ്ടാവുക.
അതൊക്കെ പഴഞ്ചന്‍...
കാലം മാറി. ഇന്നത്തെ വാര്‍ത്തകള്‍ അതൊന്നുമല്ല. മറിച്ച് ഭരണകൂടത്തിന്റെ ഒത്താശയോടെ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ വായ്പ വാങ്ങി തിരിച്ചടക്കാതെ രാജ്യം വിടുന്ന സ്‌പെഷ്യല്‍ വി.ഐ.പി കള്ളന്മാരെക്കുറിച്ചാണ്. അവര്‍ക്കാണല്ലോ വായ്പ വാങ്ങാനും രാജ്യം വിടാനും ഭരണകൂടത്തിന്റെ സഹായം ലഭിക്കുന്നത്.

വിജയ് മല്യ 9000 കോടി വായ്പയെടുത്ത് ലണ്ടനിലേക്ക് പറന്നതും നീരവ് മോദിയും മേഹുല്‍ ചോക്‌സിയും കൂടി 5000 കോടിയും ഗൗതം അദാനി 9000 കോടിയും വിക്രം കോത്താരി 800 കോടിയും വായ്പയെടുത്ത് മുങ്ങിയത് അവയിലെ ചില ഉദാഹരണങ്ങള്‍ മാത്രം.
ഓരോ വര്‍ഷവും ബാങ്കുകള്‍ എഴുതിത്തള്ളുന്ന കിട്ടാക്കടത്തിന്റെ സിംഹഭാഗവും ഇവരുടേത് തന്നെ.

അതേ സമയം ജീവിത ആവശ്യങ്ങള്‍ക്ക് ഒരല്‍പ്പം കടം വാങ്ങി തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ ഇവിടെ ആരുമില്ല. ജീവിതത്തിന്റെ പച്ചപ്പുകള്‍ ആഗ്രഹിച്ചും മക്കളുടെ ഭാവി പഠനവും ജീവിതവുമൊക്കെ സ്വപ്നം കണ്ടും വായ്പയെടുക്കുന്ന പാവപ്പെട്ട കര്‍ഷകര്‍ കാലാവസ്ഥാ വ്യതിയാനം മൂലം നശിച്ച കൃഷിയുടെ നഷ്ടം മൂലം വിഷമം സഹിക്കാനാവാതെ കഴിയുമ്പോഴാണ് വായ്പ തിരിച്ചടക്കാത്തവരുടെ സ്വത്തുക്കള്‍ ബാങ്കുകള്‍ക്ക് നേരിട്ട് ജപ്തി ചെയ്യാമെന്ന സര്‍ഫാസി നിയമത്തിന്റെ ആനുകൂല്യത്തില്‍ ബാങ്കുകാര്‍ ഇവരുടെ  വീടുവളഞ്ഞ് ജപ്തി ചെയ്യുന്നത്.

ആ പാവങ്ങളുടെ വീടുകള്‍ ജപ്തി ചെയ്യാന്‍ ഉറക്കമൊഴിക്കുന്നവര്‍ തന്നെയാണ് കോടിക്കണക്കിന് രൂപ വി.ഐ.പി കള്ളന്മാര്‍ക്ക് നല്‍കുന്നതും അവരില്‍ നിന്ന് അത് തിരിച്ചു കിട്ടാതെ വരുമ്പോള്‍ എഴുതിത്തള്ളാന്‍ മടിക്കാത്തതും എന്നത് ഏറെ ആശ്ചര്യകരം തന്നെ. അതും പോരാത്തതിന് പാവങ്ങളുടെ ബേങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലാത്തതിന്റെ പേരില്‍ വേറെയും. പാചത വാതകത്തിന്റെ പേരില്‍ പാവങ്ങളെ നിര്‍ബന്ധിച്ച് ബേങ്ക് അക്കൗണ്ടുകള്‍ തുറപ്പിച്ചും അക്കൗണ്ടിലുണ്ടാവേണ്ട മിനിമം തുക വര്‍ദ്ധിപ്പിച്ചും പൊതു ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ് ബേങ്കുകള്‍.

ഈ അടുത്ത് പുറത്ത് വന്ന കണക്ക് പരിശോധിച്ചാല്‍ ഇതിനകം തന്നെ കോടിക്കണക്കിന് രൂപ മിനിമം ബാലന്‍സ് വകയില്‍ പാവങ്ങളില്‍ നിന്നും ഈടാക്കിയതായി കാണാം. ഈ തുകയൊക്കെയും രാജ്യ സേവനങ്ങള്‍ക്കോ ജനോപകാരപ്രവര്‍ത്തനങ്ങള്‍ക്കോ മറ്റോ ഉപയോഗപ്പെടുത്തുന്നതിന് പകരം വമ്പന്മാര്‍ക്ക് കിട്ടാക്കടമായി വായ്പ നല്‍കുകയാണ് ചെയ്യുന്നതെന്നറിയുമ്പോഴാണ് സങ്കടം. പാവങ്ങളില്‍നിന്നും പിഴിഞ്ഞെടുക്കുന്ന ഈ പണം മല്യമാര്‍ക്കും മോദിമാര്‍ക്കും വിദേശത്ത് ആഢംബര ജീവിതം നയിക്കാനായി നല്‍കുന്നതിന് പകരം കിടപ്പറ പോലും ജപ്തി ചെയ്യപ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്ന പാവപ്പെട്ട കര്‍ഷകരെ മാന്യമായി ജീവിക്കാന്‍ അനുവദിക്കുകയല്ലേ വേണ്ടത്.?

ഇതിനകം തന്നെ രാജ്യത്ത് ആയിരക്കണക്കിന് കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്തിട്ടുണ്ട്. അവരുടെ തലയോട്ടികളുമായാണ് മറ്റു കര്‍ഷകര്‍ സമരം ചെയ്യുന്നതും. കൃഷികളും കര്‍ഷകരും അന്യമായിക്കൊണ്ടിരിക്കുന്ന ഈ നവയുഗത്തില്‍ കടം പെരുകി ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന കര്‍ഷകരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും സര്‍ക്കാരും ബേങ്കുകളും മുന്നിട്ടിറങ്ങണം.

ദൈനംദിന ജീവിതച്ചെലവിനായി കഷ്ടപ്പെട്ടുന്ന പാവം കര്‍ഷകരെ തെരഞ്ഞുപിടിച്ച് പലിശയും കൂട്ടുപലിശയും കൂട്ടി കടം തിരിച്ചു ചോദിച്ച് വീടുകള്‍ ജപ്തി ചെയ്ത് അവരെ വഴിയാധാരമാക്കുന്നതിന് മുമ്പ് കോടികള്‍ വായ്പയെടുത്ത് വിലസി നടക്കുന്ന വമ്പന്‍ സ്രാവുകളില്‍ നിന്നും അവ തിരിച്ചു പിടിക്കാനുള്ള ആര്‍ജവം കാണിക്കണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Top-Headlines, Trending, Bank, Bank Loans, Cheating, Bank loan cheating continues in India, Article
< !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date