City Gold
news portal
» » » » » » » » » ഫോണ്‍ മുഖേന എടിഎം നമ്പര്‍ ചോര്‍ത്തിയെടുത്ത് പണം തട്ടുന്ന സംഘം സജീവം; എസ്ബിഐ അക്കൗണ്ടില്‍ നിന്ന് രണ്ടു പേര്‍ക്ക് വന്‍ തുക നഷ്ടമായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 14.03.2018) ഫോണ്‍ മുഖേന എടിഎം നമ്പര്‍ ചോര്‍ത്തിയെടുത്ത് പണം തട്ടുന്ന സംഘം ജില്ലയില്‍ പിടിമുറുക്കി. എസ്ബിഐ കാഞ്ഞങ്ങാട് ശാഖയിലെ അക്കൗണ്ടില്‍ നിന്ന് രണ്ടു പേര്‍ക്ക് ഇതിനകം നഷ്ടമായത് വന്‍ തുകകള്‍. വെള്ളിക്കോത്ത് കെഎസ്ഇബി കരാറുകാരന്റെ എടിഎം നമ്പര്‍ ചോര്‍ത്തി 50,000 രൂപയാണ് ചൊവ്വാഴ്ച തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയിലെ വ്യാപാരി നദീറിന്റെ 24,000 രൂപയും ഈ രീതിയില്‍ നഷ്ടമായിരുന്നു. ഇരുവരും ഇതുസംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. വളരെ തന്ത്രപരമായി ഫോണില്‍ വിളിച്ചാണ് അജ്ഞാതര്‍ എടിഎം നമ്പര്‍ ചോര്‍ത്തുന്നത്.

Kanhangad, Kasaragod, Kerala, News, Complaint, Phone-call, ATM Cards, ATM Cheating continues.

എസ്ബിടി, എസ്ബിഐ ബാങ്കുകള്‍ ലയിച്ചതോടെ നിങ്ങളുടെ എടിഎം കാര്‍ഡ് മാറ്റണമെന്നും അതിനു നമ്പര്‍ വേണമെന്നും ആവശ്യപ്പെട്ടാണ് കരാറുകാരനും വ്യാപാരിക്കും ഫോണ്‍ കോള്‍ വന്നത്. മറ്റൊന്നും ആലോചിക്കാതെ ഇവര്‍ എടിഎം നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. നമ്പര്‍ നല്‍കി നിമിഷങ്ങള്‍ക്കകം തന്നെ രണ്ടു പേരുടെയും അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടമാവുകയായിരുന്നു. ഇക്കാര്യം ബാങ്ക് അധികൃതരെ അറിയിച്ചപ്പോള്‍ ഇത്തരത്തില്‍ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഫോണ്‍ നമ്പറും ആധാര്‍ നമ്പറും മറ്റ് തിരിച്ചറിയല്‍ രേഖകളുടെ നമ്പറും ആവശ്യപ്പെട്ട് ആര് വിളിച്ചാലും ഒരു തരത്തിലും നല്‍കരുതെന്നും ഇക്കാര്യങ്ങള്‍ക്ക് ആരും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Complaint, Phone-call, ATM Cards, ATM Cheating continues.
< !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date