City Gold
news portal
» » » » » » » » » കാസര്‍കോട്ടെ ലഹരി മാഫിയ സംഘത്തെ പിടിമുറുക്കി പോലീസ്; കസ്റ്റഡിയിലുള്ള യുവതിക്ക് പുറമെ 6 പെണ്‍കുട്ടികള്‍കൂടി മാഫിയകളുടെ സംഘത്തില്‍പെട്ടതായി വിവരം

കാസര്‍കോട്: (www.kasargodvartha.com 13.03.2018) നഗരത്തില്‍ രാത്രി കാറില്‍ ചുറ്റിത്തിരിയുന്നതിനിടെ കസ്റ്റഡിയിലായ യുവതിയെയും മൂന്ന് യുവാക്കളെയും പോലീസ് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് അമ്പരിപ്പിക്കുന്ന വിവരങ്ങള്‍. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ലഹരിമാഫിയ സംഘത്തില്‍ ഈ യുവതിക്കു പുറമെ കാസര്‍കോട്ടെ ആറു പെണ്‍കുട്ടികള്‍കൂടി അകപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു.

ഈ പെണ്‍കുട്ടികള്‍ കോളജ് വിദ്യാര്‍ത്ഥിനികള്‍കൂടിയാണ്. പോലീസ് പിടിയിലായ യുവതിക്കും യുവാക്കള്‍ക്കും പുറമെ കാസര്‍കോടും മംഗളൂരുവും കേന്ദ്രീകരിച്ച് വന്‍ ലഹരി മാഫിയ സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പിടിയിലായ യുവതിയുടെ പരാതിയില്‍ പീഡനത്തിന് മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഈ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

സ്‌കൂള്‍ പഠനകാലത്തു തന്നെ ബ്രൗണ്‍ഷുഗര്‍ ഉള്‍പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമയായ യുവതി 2014 ല്‍ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ലഹരിമാഫിയ സംഘത്തില്‍ ഉള്‍പെട്ടത്. തുടര്‍ന്ന് മംഗളൂരു അടക്കമുള്ള ഭാഗങ്ങളില്‍ ലഹരി മാഫിയ സംഘങ്ങള്‍ക്കൊപ്പം യുവതി പോവുകയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുവരികയുമായിരുന്നു.

വിവാഹിതയായതോടെ ഈ സംഘവുമായുള്ള ബന്ധം യുവതി ഉപേക്ഷിച്ചുവെങ്കിലും ഭര്‍ത്താവ് ഗള്‍ഫില്‍പോയതോടെ മാഫിയകളുമായി വീണ്ടും അടുക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് ഈ സംഘത്തിനൊപ്പം പലയിടങ്ങളിലും എത്തിപ്പെട്ട യുവതി ലൈംഗിക പീഡനത്തിന് ഇരയാവുകയായിരുന്നു. ഗോവയില്‍ നിന്നും ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്ന് കാസര്‍കോട്ടും മംഗളൂരുവിലും വിതരണത്തിനെത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഗ്രാമിന് 4,000ത്തോളം രൂപയാണ് വില. ലഹരി വില്‍ക്കുന്നവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Information, Top-Headlines, Trending, Police, 6 girls included in Drug mafia, Police
< !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date