city-gold-ad-for-blogger
Aster MIMS 10/10/2023

മദ്യശാലയില്‍ ബഹളം, വിവരമറിഞ്ഞെത്തിയ പോലീസിനെ പരിഹസിച്ചു; കൊലക്കേസ് പ്രതികള്‍ അടക്കം അഞ്ചംഗ സംഘം പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 14.03.2018) മദ്യശാലയില്‍ ബഹളം സൃഷ്ടിച്ച കൊലക്കേസ് പ്രതികള്‍ അടക്കമുള്ള അഞ്ചംഗ സംഘം പോലീസ് പിടിയിലായി. മീപ്പുഗിരി സ്വദേശികളായ സന്ദീപ് (24), ശരത്ത് (25), അണങ്കൂര്‍ ലേഡീസ് ഹോസ്റ്റലിന് സമീപം താമസിക്കുന്ന ജീവന്‍ (25), അണങ്കൂര്‍ വിഗ്നേശ്വര നിലയത്തിലെ വിജേഷ് (23) അണങ്കൂരിലെ ശിവരാജ് (24) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ കാസര്‍കോട് നുള്ളിപ്പാടിയിലെ ഹൈവേ കാസില്‍ മദ്യശാലയിലാണ് സംഘം മറ്റ് മദ്യഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം ബഹളം വെച്ചത്. വിവരമറിഞ്ഞ് എത്തിയ പോലീസ് സംഘത്തെ സംഘം പരിഹസിക്കുകയും ചെയ്തു. ഇതോടെ ഇവരെ പോലീസ് ബലമായി കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

മദ്യശാലയില്‍ ബഹളം, വിവരമറിഞ്ഞെത്തിയ പോലീസിനെ പരിഹസിച്ചു; കൊലക്കേസ് പ്രതികള്‍ അടക്കം അഞ്ചംഗ സംഘം പിടിയില്‍

അറസ്റ്റിലായവരില്‍ രണ്ടു പേര്‍ കൊലക്കേസ് പ്രതികളാണ്. ഹൈവേ കാസിലില്‍ സ്ഥിരമായി മദ്യപിക്കാനെത്തുന്ന ഈ സംഘം ബാറിലേക്ക് വരികയും പോവുകയും ചെയ്യുന്നവരെ ശല്യപ്പെടുത്തുന്നതായി പരാതിയുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, News, Police, Arrest, Custody, Case, 5 arrested for disturbing public after Drinking Liquor.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL