Join Whatsapp Group. Join now!
Aster MIMS 10/10/2023

ത്വാഖ അഹ് മദ് മൗലവി എം ഐ സി പ്രസിഡണ്ട് സ്ഥാനത്ത് തുടര്‍ന്നേക്കും; സമസ്ത ജില്ലാ മുശാവറയില്‍ ഖാസി സമരത്തില്‍ സഹകരിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത, ഒടുവില്‍ സമരവുമായി സഹകരിക്കാന്‍ തീരുമാനം

കീഴൂര്‍ - മംഗളൂരു ഖാസി ത്വാഖ അഹ് മദ് മൗലവി എം ഐ സി പ്രസിഡണ്ട് സ്ഥാനത്ത് തുടരും. ചട്ടഞ്ചാലില്‍ എം ഐ സിയില്‍ തിങ്കളാഴ്ച ചേര്‍ന്ന സമസ്ത ജില്ലാ മുശാവറKasaragod, Kerala, news, Samastha, C.M Abdulla Maulavi, Twaka-Ahmed-Moulavi's resignation canceled
കാസര്‍കോട്: (www.kasargodvartha.com 19.02.2018) കീഴൂര്‍ - മംഗളൂരു ഖാസി ത്വാഖ അഹ് മദ് മൗലവി എം ഐ സി പ്രസിഡണ്ട് സ്ഥാനത്ത് തുടര്‍ന്നേക്കും. ചട്ടഞ്ചാലില്‍ എം ഐ സിയില്‍ തിങ്കളാഴ്ച ചേര്‍ന്ന സമസ്ത ജില്ലാ മുശാവറ യോഗത്തിലാണ് ഒത്തുതീര്‍പ്പുണ്ടായത്. അതേസമയം ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ സമരവുമായി സഹകരിക്കുന്നതിന്റെ പേരില്‍ മുശാവറ യോഗത്തില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തു. ഒരു വിഭാഗം ആക്ഷന്‍ കമ്മിറ്റിയുടെ സമരവുമായി സഹകരിക്കേണ്ടെന്നും സമസ്ത തന്നെ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കണമെന്നും നിലപാട് സ്വീകരിച്ചതോടെയാണ് അഭിപ്രായ ഭിന്നത ഉടലെടുത്തത്.

കഴിഞ്ഞ ദിവസം എം ഐ സി യോഗത്തിലും സമരപരിപാടി സമസ്ത ഏറ്റെടുക്കണമെന്ന് തീരുമാനമെടുത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സമസ്ത യോഗത്തിലും അംഗങ്ങള്‍ ഇരു ചേരികളായി തിരിഞ്ഞത്. ഒടുവില്‍ ആക്ഷന്‍ കമ്മിറ്റിയുടെയും കുടുംബാംഗങ്ങളുടെയും സമരത്തില്‍ സഹകരിക്കാന്‍ തീരുമാനിച്ചതായി സമസ്തയുടെ പ്രമുഖ നേതാവ് എം എ ഖാസിം മുസ്ലിയാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ത്വാഖ അഹ് മദ് മൗലവി യോഗത്തില്‍ അദ്ദേഹത്തിന്റെ വിഷമം പറയുകയും വര്‍ക്കിംഗ് പ്രസിഡണ്ടിനെയും മറ്റും നിയമിച്ച് കൂടുതല്‍ സജീവമായ പ്രവര്‍ത്തനം നടത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എം ഐ സി പ്രസിഡണ്ട് സ്ഥാനത്ത് തുടരാന്‍ സന്നദ്ധത അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 26ന് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന പോസ്‌റ്റോഫീസ് മാര്‍ച്ചിനും ധര്‍ണയുമായും സമസ്ത സഹകരിക്കും.

അതേസമയം താന്‍ രാജി പിന്‍വലിക്കുന്നതിന് ചില നിബന്ധനകള്‍ മുന്നോട്ട് വെച്ചതായും അത് അംഗീകരിച്ചാല്‍ മാത്രമേ പ്രസിഡണ്ട് സ്ഥാനത്ത് തുടര്‍ന്ന് പ്രവര്‍ത്തിക്കുകയുള്ളൂവെന്നും ഇപ്പോള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നും ത്വാഖ അഹ് മദ് മൗലവി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. എം ഐ സിയുടെ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടിയുടെ ചെയര്‍മാനായി തന്നെ നിയമിച്ചതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Related News:
സില്‍വര്‍ ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെ എം ഐ സി പ്രസിഡണ്ട് സ്ഥാനത്തു നിന്നും ത്വാഖ അഹ് മദ് മൗലവി രാജിവെച്ചു; ഒത്തുപോകാന്‍ കഴിയാത്തതിനാലാണ് രാജിയെന്ന് ഖാസി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Samastha, C.M Abdulla Maulavi, Twaqa-Ahmed-Moulavi's resignation canceled
< !- START disable copy paste -->