City Gold
news portal
» » » » » » » » » 70 കാരിയായ സ്വന്തം മാതാവിനെ മകന്‍ കഴുത്തിനു പിടിച്ചു തള്ളിവീഴ്ത്തുന്ന വീഡിയോ വൈറലാകുന്നു; സംഭവം കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 12.02.2018) 70 കാരിയായ സ്വന്തം മാതാവിനെ മകന്‍ കഴുത്തിനു പിടിച്ചു തള്ളിവീഴ്ത്തുന്ന വീഡിയോ വൈറലാകുന്നു. മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്ന കാസര്‍കോട് ജില്ലയിലെ ബേക്കലിലാണ്. ബേക്കല്‍ കടപ്പുറത്ത് താമസിക്കുന്ന ലീല എന്ന എഴുപതുകാരിക്കാണ് ഈ ദുര്‍ഗതി നേരിടേണ്ടി വന്നത്. ലീലയുടെ സ്വന്തം പേരില്‍ കൈവശം വെച്ച് ഉപയോഗിക്കുന്ന വീടിന്റെ തര്‍ക്കത്തിന്റെ പേരിലാണ് മാതാവിനെ മകന്‍ കഴുത്തിന് പിടിച്ച് തള്ളിയത്. പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസമാണ് സംഭവം. ബേക്കല്‍ കടപ്പുറത്തെ ഇരു നില കെട്ടിടത്തില്‍ താമസിച്ചു വരികയായിരുന്ന ലീല മൂത്ത മകനായ ബാബുവിന്റെ നിരന്തരമായ പീഡനം മുലം ബന്ധുവീടുകളിലായിരുന്നു താമസിച്ചുവന്നിരുന്നത്. ഇതിന്റെ പേരില്‍ ബേക്കല്‍ സ്റ്റേഷനില്‍ ലീല പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുക്കാതെ പോലീസ് ഇടപെട്ട് മാതാവിന് വീടിന്റെ താഴത്തെ നിലയും, മുകളിലത്തെ നില മകനായ ബാബുവിനും നല്‍കി കൊണ്ട് ഒത്തു തീര്‍പ്പാക്കുകയായിരുന്നു. പോലീസ് ഇടപെട്ടുണ്ടാക്കിയ ഒത്തു തീര്‍പ്പ് മുഖവിലക്കെടുക്കാതെ മകന്‍ അമ്മയെ വീണ്ടും നിരന്തരം ഉപദ്രവിക്കുന്നതിനാല്‍ മറ്റു ഗതിയില്ലാതെ മാതാവ് മകന്റെ ഇംഗിതത്തിനു വഴങ്ങി വീടു വിട്ടിറങ്ങുകയായിരുന്നു.

മാസങ്ങളോളമായി ബന്ധുവീടുകളില്‍ താമസിച്ചു വരികയായിരുന്ന മാതാവിനെ രണ്ടാമത്തെ മകന്‍ വിദേശത്തു നിന്നും നാട്ടിലേക്ക് വന്നപ്പോള്‍ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ടു വന്നപ്പോഴാണ് അമ്മയുടെ വസ്ത്രവും മറ്റുമടങ്ങുന്ന ഭാണ്ഡം പോലും എടുക്കാന്‍ അനുവദിക്കാതെ വീട്ടില്‍ നിന്നും കഴുത്തിന് പിടിച്ച് തള്ളി ഗ്യാസ് കുറ്റിക്ക് മുകളിലേക്ക് വീഴുകയും വീടിന് പുറത്താക്കുകയും ചെയ്തത്. അസഭ്യ വര്‍ഷം ചൊരിഞ്ഞു കൊണ്ടു ആക്രോശിച്ച മകന്റെ വീഡിയോ വീട്ടിലുണ്ടായിരുന്ന മകളാണ് ഫോണില്‍ പകര്‍ത്തിയതെന്നാണ് സൂചന. ഇതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

എഴുപതുകാരിയായ വയോവൃദ്ധ മകന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ പലപ്പോഴായി ബേക്കല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുക്കാതെ അവ ഒത്തു തീര്‍പ്പാക്കാന്‍ മാത്രമാണ് പോലീസ് ശ്രമിക്കുന്നതെന്നും, വൃദ്ധക്ക് നീതി ലഭിക്കാതെ വരുന്ന പക്ഷം ഇതില്‍ ഇടപെട്ട് ആവശ്യമായ നിയമസഹായം ഉറപ്പു വരുത്തുമെന്നും സി.പി.എം. ഏരിയാ കമ്മറ്റി അംഗം മധു മുതിയക്കാല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Video, Social-Media, Top-Headlines, Trending, Son attacking Mother; Video goes viral
< !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date